
എന്താണ് ക്വുർആൻ?
'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജന്മമെടുത്തത്? ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ ...
View More

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? മരണാനന്തരം നമുക്കൊരു ജീവിതമുണ്ടോ? ...
View More

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാ മറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു? ...
View More

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. ...
View More

മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ
പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ തീര്‍ച്ചയായും നാമാണ് നിങ്ങളെ ...
View More


നമ്മുടെ ആരാധനകളും പ്രാർഥനകളും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തോട് മാത്രമേ പാടുള്ളൂ എന്നത് ദൈവ കല്‍പനയാണ്.
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:21)
“അല്ലയോ ജനങ്ങളേ,
നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.
നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 21:92),(ഖുര്‍ആന്‍ 29:56)
“തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം
ഏക സമുദായം!
ഞാന്‍ നിങ്ങളുടെ ദൈവവും.
അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.”
“സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ,
തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാകുന്നു.
അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:186)
“എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് (ദൈവത്തെ) നിന്നോടു ചോദിച്ചാല്‍ പറയുക:
തീര്‍ച്ചയായും ഞാന്‍ അടുത്തുണ്ട്.
എന്നോടു പ്രാർഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 28:88)
“അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല.
സകലതും നശിക്കും. അവനൊഴികെ.
അവനു മാത്രമേ കല്‍പനാധികാരമുള്ളൂ.
നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 22:12)
“അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാർഥിക്കുന്നു.
അതുതന്നെയാണ് അങ്ങേയറ്റത്തെ വഴികേട്.”
സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും സർവ്വജ്ഞനുമായ ദൈവത്തെ മാത്രമാണ് നാം ആരാധിക്കേണ്ടത്, അവനോട് മാത്രമാണ് നാം പ്രാര്‍ഥിക്കേണ്ടത്.
സൃഷ്ടികളെ ദൈവമായി കരുതി അവരെ ആരാധിക്കുക, അവരോട് പ്രാർഥിക്കുക തുടങ്ങി മനുഷ്യർ ചെയ്യുന്ന കർമങ്ങളിലെ അപകടവും അർഥശ്യൂന്യതയും നമ്മെ ബോധ്യപ്പെടുത്തുന്ന സ്രഷ്ടാവിന്റെ വചനങ്ങൾ ഏറെ ഗൗരവമുള്ളതാണ്.


ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:163)
“നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു.
അവനല്ലാതെ യാതൊരു ദൈവവുമില്ല.
അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:255)
“അല്ലാഹു, അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല.
അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം...”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:117)
“ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).
അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്ന അവന്റെ ഒരു വചനം മതി. അതോടെ അതുണ്ടാകുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 21:33)
“അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്.
ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ ചരിച്ചുകൊണ്ടിക്കുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 23:12-14)
“തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട് നാമവനെ ഒരു ബീജകണമാക്കി സുരക്ഷിതസ്ഥാനത്ത് വെച്ചു.
അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി.
പിന്നീട് ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികളായി രൂപപ്പെടുത്തി.
എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു.
പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അതുകൊണ്ട് സൃഷ്ടികര്‍ത്താക്കളില്‍ അത്യുത്തമനായ അല്ലാഹു അനുഗ്രഹ പൂർണനത്രെ.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 112:1,2)
“പറയുക: അല്ലാഹു ഏകനാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും ആരേയും ആശ്രയിക്കേണ്ട ആവശ്യം ഇല്ലാത്തവനുമാകുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 112:3,4)
“അവന്ന് സന്തതിയില്ല. അവന്‍ ആരുടെയും സന്താനവുമല്ല.
അവനു തുല്യനായി ആരുമില്ല.”
ദൈവ വചനം കാണുക:(ഖുര്‍ആന്‍ 6:3)
“അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം.
നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു.
നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 6:59)
“അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍. അവനല്ലാതെ അതറിയുകയില്ല.
കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.’’
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 6:95)
“തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു.
നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു.
ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു.
അങ്ങനെയുള്ളവനത്രെ അല്ലാഹു.
എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 50:16)
“തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു;
അവന്റെ മനസ്സ് അവനോടു മന്ത്രിക്കുന്നത് എന്തെന്ന് നാം അറിയുകയും ചെയ്യുന്നു.
അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് നാം അടുത്തവനും ആകുന്നു.”
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 4:1)
“..തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.”
Copyright 2026 READQURN.IN