

മനുഷ്യൻ ആരാണ്, എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നത്, ജീവിതത്തിന്റെ ലക്ഷ്യം എന്താണ്, മരണത്തിനപ്പുറം എന്താണ് ഉള്ളത് - മനുഷ്യൻ നിർബന്ധമായും അറിയേണ്ട ഈ സത്യങ്ങൾ വ്യക്തമാക്കുന്ന സത്യാസത്യ വിവേചന ഗ്രന്ഥം അന്ത്യദൂതൻ മുഹമ്മദ് നബി ﷺ മുഖേന അല്ലാഹു ദൃശ്യവും അദൃശ്യവുമായ സകല പ്രപഞ്ചത്തെയും അതിലുള്ള സർവസൃഷ്ടികളെയും സൃഷ്ടിച്ച്, അവയ്ക്ക് നിലനിൽപ്പും പരിപാലനവും നൽകുന്ന ഏകനും സർവശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. ആ ദൈവത്തിന്റെ അറബി നാമമാണ് 'അല്ലാഹു'. നമുക്ക് നൽകിയിട്ടുണ്ട്.
അത് വെറുമൊരു വായനയ്ക്കല്ല; വായിച്ച് ആലോചിക്കാനും, മനസ്സിലാക്കാനും, ജീവിതത്തിൽ പിന്തുടരാനുമുള്ളതാണ്.
മനുഷ്യരെ സൃഷ്ടിച്ച ദൈവം ദൃശ്യവും അദൃശ്യവുമായ സകല പ്രപഞ്ചത്തെയും അതിലുള്ള സർവസൃഷ്ടികളെയും സൃഷ്ടിച്ച്, അവയ്ക്ക് നിലനിൽപ്പും പരിപാലനവും നൽകുന്ന ഏകനും സർവശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. ആ ദൈവത്തിന്റെ അറബി നാമമാണ് 'അല്ലാഹു'.അവരുടെ ജീവിതത്തിന് മാർഗദർശനമായി നൽകിയ ദൈവിക സന്ദേശമാണ് വിശുദ്ധ ഖുർആൻ.
അത് മനുഷ്യനെ ഏറ്റവും ശരിയായ മാർഗത്തിലേക്ക് നയിക്കുകയും, സന്തോഷവാർത്തയും മുന്നറിയിപ്പും നൽകുകയും ചെയ്യുന്നു.
മനുഷ്യർക്കായി സ്രഷ്ടാവ് നൽകിയ സന്ദേശം - വിശുദ്ധ ഖുർആൻ
- ദൈവ വചനം കാണുക -
-
“
ഇത്(ഖുര്‍ആന്‍)
മനുഷ്യർക്കുള്ള സന്ദേശമാണ്.ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും,
അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും,
ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.
HOLY QUR'AN 14: 52هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ٥٢
القرآن الكريم ١٤ : ٥٢
ക്വുർആൻ മനുഷ്യർക്ക് നേർവഴി കാണിക്കുന്നു
- ദൈവ വചനം കാണുക -
-
“
ഇതാകുന്നു ഗ്രന്ഥം.
അതില്‍ സംശയമേയില്ല.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.
HOLY QUR'AN 2: 2ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِلْمُتَّقِينَ ٢
القرآن الكريم ٢ : ٢
ക്വുർആൻ മനുഷ്യർക്ക് സന്തോഷവാർത്തയും മുന്നറിയിപ്പും നൽകുന്നു
- ദൈവ വചനം കാണുക -
-
“
തീര്‍ച്ചയായും ഈ ഖുര്‍ആന്‍
ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു,സല്‍കർമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്
വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത
അറിയിക്കുകയും ചെയ്യുന്നു.പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്
നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന്
മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
HOLY QUR'AN 17: 9-10إِنَّ هَٰذَا ٱلۡقُرۡءَانَ يَهۡدِي لِلَّتِي هِيَ أَقۡوَمُ وَيُبَشِّرُ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرٗا كَبِيرٗا ٩ وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا ١٠
القرآن الكريم ١٧ : ٩-١٠
വിശുദ്ധ ക്വുർആനിനെ കുറിച്ച്:
മനുഷ്യന്റെ ആരംഭം മുതൽ തന്നെ ദൈവം അവന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ജീവിതത്തിൽ അവൻ എങ്ങനെ ജീവിക്കണം, എന്തെല്ലാം പാലിക്കണം, മരണാനന്തരം അവനെ കാത്തിരിക്കുന്ന ലോകം എന്താണ് — ഇതെല്ലാം വ്യക്തമാക്കുന്നതായിരുന്നു ആ ദൈവിക സന്ദേശങ്ങൾ.
ദൈവദൂതരായ മോശക്ക് ലഭിച്ച തോറയും, ദാവീദിന് ലഭിച്ച സബൂറും, യേശുവിന് ലഭിച്ച സുവിശേഷവും അതിന്റെ ഭാഗങ്ങളായിരുന്നു.
തുടർന്ന് മുൻവേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ട്, തന്റെ അന്ത്യദൂതനായ മുഹമ്മദ് നബി ﷺ മുഖേന ദൈവം ലോകജനതയ്ക്ക് നൽകിയ അവസാന വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.
അത് എല്ലാ മനുഷ്യർക്കുമുള്ള സ്രഷ്ടാവിന്റെ സന്ദേശമാണ്.




