ല്ലാ മനുഷ്യർക്കുമുള്ള അല്ലാഹുവിന്റെ സന്ദേശമാണ്‌ വിശുദ്ധ ക്വുർആൻ.

അതു മനുഷ്യർക്കു സന്മാർഗം കാണിച്ചു തരുന്നു, സത്യവും അസത്യവും വേർതിരിച്ചു തരുകയും ചെയ്യുന്നു.

ദൈവം ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ്‌ യഥാർഥ ദൈവം. അവന്‌ അറബി ഭാഷയിൽ പറയുന്ന പേരാണ്‌ അല്ലാഹു. ഏകനാണെന്ന സത്യം ക്വുർആൻ മനുഷ്യരെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം മരണാനന്തര ജീവിതത്തെ കുറിച്ച്‌ ലോകർക്ക്‌ മുന്നറിയിപ്പും നൽകുന്നു.


ക്വുർആൻ മനുഷ്യർക്കുള്ളത്‌

- ദൈവ വചനം കാണുക -

  1. ഇത്(ക്വുർആൻ)
    മനുഷ്യർക്കുള്ള സന്ദേശമാണ്.

    ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും,

    അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും,

    ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി."


    HOLY QUR'AN 14: 52
    هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ٥٢
    القرآن الكريم ١٤ : ٥٢

    View Arabic & Audio

മനുഷ്യർക്ക്‌ സൻമാർഗം കാണിച്ചുതരുന്ന വേദഗ്രന്ഥം

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും,
    മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി
    നാം നിനക്ക് ഈ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.

    അതിനാല്‍ ആരെങ്കിലും സന്‍മാര്‍ഗം സ്വീകരിച്ചാല്‍
    അതിന്റെ നന്മ അവനു തന്നെയാണ്.

    വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും
    അവനുതന്നെ."


    HOLY QUR'AN 39: 41
    إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ ٤١
    القرآن الكريم ٣٩ : ٤١

    View Arabic & Audio

ലോകർക്കത്‌ ശരിയും തെറ്റും വേർതിച്ച്‌ കാണിക്കുന്നു

- ദൈവ വചനം കാണുക -

  1. തന്‍റെ ദാസന്‍റെ മുഹമ്മദ്‌ നബിയുടെ മേല്‍
    ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള
    പ്രമാണം (ക്വുർആൻ)
    ഇറക്കിക്കൊടുത്തവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു.

    അദ്ദേഹം മുഹമ്മദ്‌ നബി ലോകര്‍ക്ക്
    മുന്നറിയിപ്പുകാരനാകാൻ വേണ്ടി"


    HOLY QUR'AN 25: 1
    تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا ١
    القرآن الكريم ٢٥ : ١

    View Arabic & Audio


ക്വുർആൻ എല്ലാവർക്കുമുള്ളതാണ്‌

മനുഷ്യാരംഭം മുതല്‍ തന്നെ ദൈവം മനുഷ്യര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരുന്നു.

ദൈവദൂതരായ മോശക്ക്‌ ലഭിച്ച ‘തോറയും’, ദാവീദിന്‌ ലഭിച്ച ‘സബൂറും’, യേശുവിനു ലഭിച്ച ‘സുവിശേഷവും’ അവയിൽ പെട്ടതായിരുന്നു.

അതിനെ തുടര്‍ന്ന് മുന്‍ വേദങ്ങളെ സത്യപ്പെടുത്തി ദൈവം തന്റെ അന്ത്യദൂതൻ 'മുഹമ്മദ് നബി'യിലൂടെ ലോക ജനതയ്‌ക്ക്‌ നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് 'വിശുദ്ധ ക്വുര്‍ആന്‍'.

അത്‌ എല്ലാ ജനങ്ങൾക്കുമുള്ള സ്രഷ്ടാവിന്റെ സന്ദേശമാണ്‌.

വേദക്കാരോടും ക്രൈസ്തവരോടും യഹൂദരോടും ബഹുദൈവ വിശ്വാസികളോടും അവിശ്വാസികളോടും മറ്റും ക്വുർആനിലൂടെ ദൈവം അഭിമുഖീകരിക്കുന്നുണ്ട്‌,അവരോട്‌ സംവദിക്കുന്നുണ്ട്‌.
അവർക്കുണ്ടായ വ്യതിയാനം വിശദീകരിക്കുന്നുണ്ട്‌.