ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ്‌ യഥാർഥ ദൈവം. അവന്‌ അറബി ഭാഷയിൽ പറയുന്ന പേരാണ്‌ അല്ലാഹു.

അവൻ സൃഷ്ടിയല്ല; എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവാണ്‌.


യഥാർഥ ദൈവം ‘ഏകനും’ കാരുണ്യവാനുമാണ്

- ദൈവ വചനം കാണുക -

  1. നിങ്ങളുടെ ദൈവം
    ഏകദൈവം മാത്രമാകുന്നു.

    അവനല്ലാതെ
    യാതൊരു ദൈവവുമില്ല.

    അവന്‍ പരമകാരുണികനും
    കരുണാനിധിയുമത്രെ.


    HOLY QUR'AN 2: 163
    وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ ١٦٣
    القرآن الكريم ٢ : ١٦٣

    View Arabic & Audio

അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്

- ദൈവ വചനം കാണുക -

  1. അല്ലാഹു,
    അവനല്ലാതെ ദൈവമില്ല.

    എന്നെന്നും ജീവിച്ചിരിക്കുന്നവന്‍,
    എല്ലാം നിയന്ത്രിക്കുന്നവന്‍.

    മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല.

    അവന്റേതാണ്
    ആകാശഭൂമികളിലുള്ളതെല്ലാം..."


    HOLY QUR'AN 2: 255
    ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ .. ٢٥٥
    القرآن الكريم ٢ : ٢٥٥

    View Arabic & Audio

ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ചത് അവനത്രെ

- ദൈവ വചനം കാണുക -

  1. ആകാശങ്ങളെയും ഭൂമിയെയും
    മുന്‍ മാതൃകയില്ലാതെ
    സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).

    അവനൊരു കാര്യം തീരുമാനിച്ചാല്‍
    'ഉണ്ടാവുക' എന്ന
    അവന്റെ ഒരു വചനം മതി.
    അതോടെ അതുണ്ടാകുന്നു."


    HOLY QUR'AN 2: 117
    بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ١١٧
    القرآن الكريم ٢ : ١١٧

    View Arabic & Audio


നമ്മെ സൃഷ്ടിച്ച ദൈവത്തെ അറിയേണ്ടത്‌ എങ്ങനെ?

നിറം, ദേശം, ഭാഷാ വ്യത്യാസമില്ലാതെ ഈ ലോകത്തെ സകല ജനങ്ങളും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്.

അതെ, നമ്മെ സൃഷ്ടിച്ച ദൈവം; അവന്‍ ഒരുവന്‍ മാത്രമാണ്.

ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ ‘വചന’ങ്ങളിലൂടെയാണ്.

'സ്രഷ്ടാവിനെ അറിയുക' എന്ന ശീർശകത്തിനു കീഴിൽ അല്ലാഹുവിനെ അറിയാനുള്ള എതാനും വചനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്‌. അവ വായിക്കുമല്ലോ..