

മനുഷ്യാരംഭം മുതൽ തന്നെ ദൈവം മനുഷ്യർക്കു വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകികൊണ്ടിരുന്നു.
മനുഷ്യരിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കപെട്ട ചിലരെയാണ് അല്ലാഹു അതിനുവേണ്ടി ദൈവദൂതന്മാരായി നിയോഗിച്ചത്.
നോഹ, അബ്രഹാം, മോശ, ദാവീദ്, സോളമൻ, യേശു തുടങ്ങിയ ദൈവദൂതന്മാർ അവരിൽ പെട്ടവരാണ്.
അവരെല്ലാം ചില കാലഘട്ടത്തേക്കും പ്രദേശത്തേക്കും മാത്രമായി നിയോഗിക്കപെട്ട ദൂതന്മരായിരുന്നു.
എന്നാൽ അവർക്ക് ശേഷം ലോക ജനതക്കു വേണ്ടി അല്ലാഹു നിയോഗിച്ച അവസാനത്തെ ദൈവദൂതനാണ് മുഹമ്മദ് നബി ﷺ.
അദ്ദേഹത്തെ വിശ്വസിക്കാനും പിന്തുടരുവാനും ദൈവം നമ്മോട് കല്‍പിച്ചിട്ടുണ്ട്.
മുഹമ്മദ് നബി എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവദൂതനാണ്
- ദൈവ വചനം കാണുക -
-
“
പറയുക: നബിയേ താങ്കൾ പറയുക:
അല്ലയോ മനുഷ്യരേ,തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള
അല്ലാഹുവിന്റെ ദൂതനാകുന്നു.ആകാശങ്ങളുടെയും ഭൂമിയുടെയും
ആധിപത്യം ഏതൊരുവന്നാണോ അവന്റെ ദൂതന്‍.അവനല്ലാതെ ഒരു ദൈവവുമില്ല.
അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും
അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍.”
HOLY QUR'AN 7:158قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ ١٥٨
القرآن الكريم ٧ : ١٥٨
അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്
- ദൈവ വചനം കാണുക -
-
“
അല്ലാഹു,
അവനല്ലാതെ ദൈവമില്ല.എന്നെന്നും ജീവിച്ചിരിക്കുന്നവന്‍,
എല്ലാം നിയന്ത്രിക്കുന്നവന്‍.മയക്കമോ ഉറക്കമോ അവനെ ബാധിക്കുന്നില്ല.
അവന്റേതാണ്
ആകാശഭൂമികളിലുള്ളതെല്ലാം..."
HOLY QUR'AN 2: 255ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ .. ٢٥٥
القرآن الكريم ٢ : ٢٥٥
ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ചത് അവനത്രെ
- ദൈവ വചനം കാണുക -
-
“
ആകാശങ്ങളെയും ഭൂമിയെയും
മുന്‍ മാതൃകയില്ലാതെ
സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).അവനൊരു കാര്യം തീരുമാനിച്ചാല്‍
'ഉണ്ടാവുക' എന്ന
അവന്റെ ഒരു വചനം മതി.
അതോടെ അതുണ്ടാകുന്നു."
HOLY QUR'AN 2: 117بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ١١٧
القرآن الكريم ٢ : ١١٧
നമ്മെ സൃഷ്ടിച്ച ദൈവത്തെ അറിയേണ്ടത് എങ്ങനെ?
നിറം, ദേശം, ഭാഷാ വ്യത്യാസമില്ലാതെ ഈ ലോകത്തെ സകല ജനങ്ങളും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്.
അതെ, നമ്മെ സൃഷ്ടിച്ച ദൈവം; അവന്‍ ഒരുവന്‍ മാത്രമാണ്.
ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ ‘വചന’ങ്ങളിലൂടെയാണ്.
'സ്രഷ്ടാവിനെ അറിയുക' എന്ന ശീർശകത്തിനു കീഴിൽ അല്ലാഹുവിനെ അറിയാനുള്ള എതാനും വചനങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അവ വായിക്കുമല്ലോ..




