

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ മനുഷ്യരടക്കമുള്ള ലക്ഷകണക്കിനു ജീവജാലങ്ങളേയും സൃഷ്ടിച്ചത് ആരാണ്?
മനുഷ്യ ശരീരത്തിരല ആന്തരികവും ഭാഹ്യവുമായി അനേകം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന അതി സങ്കീര്‍ണ്ണമായ അവയവങ്ങള്‍ രൂപപ്പെടുത്തിയത് ആരാണ്?
മനുഷ്യരിൽ പലരും ഇന്ന് ആരാധിക്കപെടുന്ന സൃഷ്ടികളായ 'ദൈവങ്ങളാണോ' വിഗ്രഹങ്ങള്‍, ശവകുടീരങ്ങള്‍ (കബറുകള്‍), മനുഷ്യ ദൈവങ്ങള്‍, പ്രവാചകന്മാര്‍, പുണ്യാത്മാക്കള്‍ തുടങ്ങിയ ആരാധ്യർ അവയെ സൃഷ്ടിച്ച് രൂപപെടുത്തിയത്?
അവർ അങ്ങിനെ പറഞ്ഞിട്ടുണ്ടോ?
അതിനു വല്ല രേഖയുമുണ്ടോ? നാമത് കണ്ടിട്ടുണ്ടോ?
ഇല്ലയെങ്കില്‍:
പിന്നെയാരാണ് യഥാര്‍ത്ഥ ദൈവം?
ആ ദൈവത്തെ നാം അറിയേണ്ടത് അവനിൽനിന്നുതന്നെയാണ്.
അവന്റെ വചനങ്ങളിലൂടെ.
യഥാർഥ ദൈവം ഏകനും കാരുണ്യവാനുമാണ്
- ദൈവ വചനം കാണുക -
-
“
നിങ്ങളുടെ ദൈവം
ഏകദൈവം മാത്രമാകുന്നു.അവനല്ലാതെ യാതൊരു ദൈവവുമില്ല.
അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
HOLY QUR'AN 2: 163وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ ١٦٣
القرآن الكريم ٢ : ١٦٣
അവന്‍ (ദൈവം) എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്
- ദൈവ വചനം കാണുക -
-
“
'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ് അല്ലാഹു., അവനല്ലാതെ ദൈവമില്ല.
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുില്ല.
അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.."
HOLY QUR'AN 2: 163ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ ٢٥٥
القرآن الكريم ٢ : ٢٥٥
ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ചത് അവനത്രെ
- ദൈവ വചനം കാണുക -
-
“
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).
അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്ന അവന്റെ ഒരു വചനം മതി.
അതോടെ അതുണ്ടാകുന്നു."
HOLY QUR'AN 2: 117بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ١١٧
القرآن الكريم ٢ : ١١٧
സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചതും അവന്‍ തന്നെ
- ദൈവ വചനം കാണുക -
-
“
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്.
ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചരിച്ചുകൊണ്ടിക്കുന്നു."
HOLY QUR'AN 21: 33وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّ فِى فَلَكٍ يَسْبَحُونَ ٣٣
القرآن الكريم ٢١ : ٣٣
മനുഷ്യനെ അവന്‍ ഘട്ടം ഘട്ടമായി സൃഷ്ടിച്ചു
- ദൈവ വചനം കാണുക -
-
“
തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട് നാമവനെ ഒരു ബീജകണമാക്കി സുരക്ഷിതസ്ഥാനത്ത് വെച്ചു.
അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി.
പിന്നീട് ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി.
തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികളായി രൂപപ്പെടുത്തി.
എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു.
പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.
അതുകൊണ്ട് സൃഷ്ടികര്‍ത്താക്കളില്‍ അത്യുത്തമനായ അല്ലാഹു അനുഗ്രഹ പൂർണനത്രെ."
HOLY QUR'AN 23: 12 - 14وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ ١٢ ثُمَّ جَعَلْنَـٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ١٣ ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَـٰمًا فَكَسَوْنَا ٱلْعِظَـٰمَ لَحْمًا ثُمَّ أَنشَأْنَـٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَـٰلِقِينَ ١٤
القرآن الكريم ٢٣ : ١٢-١٤
യഥാർഥ ദൈവം ആരെയും ആശ്രയിക്കുന്നില്ല; എന്നാല്‍ എവരും അവനെ ആശ്രയിക്കുന്നു
- ദൈവ വചനം കാണുക -
-
“
(നബിയേ,) പറയുക: അല്ലാഹു ഏകനാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും അവന്ന് ആരേയും അശ്രയിക്കേണ്ട ആവശ്യം ഇല്ലാത്തവനുമാകുന്നു."
HOLY QUR'AN 112: 1 - 2قُلْ هُوَ ٱللَّهُ أَحَدٌ ١ ٱللَّهُ ٱلصَّمَدُ ٢
القرآن الكريم ١١٢ : ٢-١
ദൈവം ആരുടെയും പിതാവല്ല പുത്രനുമല്ല അവനു തുല്യനായി ആരുമില്ല
- ദൈവ വചനം കാണുക -
-
“
അവന്ന് സന്തതിയില്ല. അവന്‍ ആരുടെയും സന്താനവുമല്ല.
അവനു തുല്യനായി ആരുമില്ല."
HOLY QUR'AN 112: 3 - 4لَمْ يَلِدْ وَلَمْ يُولَدْ ٣ وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ ٤
القرآن الكريم ١١٢ : ٤-٣
നമ്മുടെ രഹസ്യവും പരസ്യവും അവന്‍ അറിയുന്നു
- ദൈവ വചനം കാണുക -
-
“
അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം.
നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു.
നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു."
HOLY QUR'AN 6: 3وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ ٣
القرآن الكريم ٦ : ٣
അദൃശ്യകാര്യങ്ങളെല്ലാം അവന്‍ അറിയുന്നു
- ദൈവ വചനം കാണുക -
-
“
അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍.
അവനല്ലാതെ അതറിയുകയില്ല.കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു.
അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.'
HOLY QUR'AN 6: 159وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ ١٦٣
القرآن الكريم ٢ : ١٦٣
നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ പുറത്തുകൊണ്ടുവരുന്നവനാണവന്‍
- ദൈവ വചനം കാണുക -
-
“
തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു.
നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു.
ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു.
അങ്ങനെയുള്ളവനത്രെ അല്ലാഹു.
എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്.'
HOLY QUR'AN 6: 95وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ ١٦٣
القرآن الكريم ٢ : ١٦٣
സ്രഷ്ടാവായ ദൈവം നമ്മോട് ഏറെ അടുത്തവനാകുന്നു
- ദൈവ വചനം കാണുക -
-
“
തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു;
അവന്റെ മനസ്സ് അവനോടു മന്ത്രിക്കുന്നത് എന്തെന്ന് നാം അറിയുകയും ചെയ്യുന്നു.
അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് നാം അടുത്തവനും ആകുന്നു.'
HOLY QUR'AN 50: 16وَإِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ ١٦٣
القرآن الكريم ٢ : ١٦٣
അവൻ നമ്മെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു
- ദൈവ വചനം കാണുക -
-
“
..തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുവനാകുന്നു."
HOLY QUR'AN 4: 1إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا ١
القرآن الكريم ٤ : ١
സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ് എന്ന് ഈ വചനങ്ങളിൽ നിന്ന് നമുക്ക് അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ് യഥാർത്ഥ ദൈവം, അവനാണ് അല്ലാഹു.
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.




