

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജനിച്ചത്?
ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?
ആരാണ് നമ്മെ ഇങ്ങോട്ടയച്ചത്?
അതിസങ്കീര്‍ണമായ നമ്മുടെ ശരീരം രൂപപ്പെടുത്തിയത് ആരാണ്?
കേള്‍വിയും കാഴ്ചയും നമുക്ക് നല്‍കിയത് ആരാണ്?
ബുദ്ധിയും വിവേകവും ലഭിച്ചത് എവിടെ നിന്ന്?
എപ്പോഴെങ്കിലും അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ ?
മനുഷ്യനെ പരീക്ഷിക്കുന്നതിനുവേണ്ടി!
- ദൈവ വചനം കാണുക -
-
“
മനുഷ്യന്‍ പ്രസ്താവ്യമായ ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം
അവന് കഴിഞ്ഞുപോയിട്ടില്ലേ?
കൂടിക്കലര്‍ന്ന ബീജത്തില്‍നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു;
അവനെ പരീക്ഷിക്കുന്നതിനുവേണ്ടി.അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയും ഉള്ളവനാക്കി.
തീര്‍ച്ചയായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു.
ഒന്നുകില്‍ അവന് നന്ദിയുള്ളവനാകാം;
അല്ലെങ്കില്‍ നന്ദികെട്ടവനുമാകാം.'
HOLY QUR'AN 76: 1-3هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا ١ إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا ٢ إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ٣
القرآن الكريم ٦٧ : ١-٣
നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒരു വചനമാണിത്.
നാം ഈ ഭൂമിയില്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച് ആലോചിക്കാൻ മേല്‍ വചനം നമ്മോട് പറയുന്നു.
തുടര്‍ന്ന് മനുഷ്യനെ എന്തില്‍നിന്ന് സൃഷ്ടിച്ചുവെന്നും, എന്തിനുവേണ്ടി സൃഷ്ടിച്ചുവെന്നും വ്യക്തമാക്കുന്നു.
കാര്യങ്ങള്‍ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്ന കേള്‍വിയും കാഴ്ചയും അവനു നല്‍കിയെന്നും പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.
മാത്രവുമല്ല, മനുഷ്യന്‍ ഈ ഭൂമിയില്‍ എങ്ങിനെയാണ് ജീവിക്കേണ്ടത് എന്നതിനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം (Guidelines) അവന് നല്‍കിയിട്ടുണ്ടെന്നും, അത് സ്വീകരിച്ചോ തിരസ്‌കരിച്ചോ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടെന്നും ഈ വചനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
അതെ, മനുഷ്യന്റെ സൃഷ്ടിപ്പും അതിന്റെ ലക്ഷ്യവും വിവരിക്കുന്ന നമ്മുടെ സ്രഷ്ടാവിന്റെ സന്ദേശം.
എന്താണ് ഈ Guidelines?
ദൈവം മനുഷ്യനെ സൃഷ്ടിച്ചതുമുതൽ അവന് മാർഗദർശനം നൽകിതുടങ്ങിയിട്ടുണ്ട്.
ദൈവദൂതന്മാരിലൂടേയും, അവർക്ക് നൽകിയ വേദഗ്രന്ഥത്തിലൂടെയുമാണ് നമുക്കത് ലഭിച്ചത്.
മനുഷ്യർ നിവസിച്ചിരുന്ന ഓരോ ദേശത്തും ദൈവം പ്രത്യേകം ദൂതന്മാരെ നിയോഗിക്കുകയുണ്ടായി.
നോഹ, അബ്രഹാം, മോശ, യേശു എന്നിവർ അവരിൽ പ്രധാനികളാണ്.
അവർക്ക് ശേഷം ലോകജനതക്കായി ദൈവം നിയോഗിച്ച അന്തിമ ദൂതനാണ് മുഹമ്മദ് നബി ﷺ .
അദ്ദേഹം സർവ്വ ജനങ്ങൾക്കുമുള്ള ദൈവത്തിന്റെ ദൂതനാണ്.
ആ ദൂതൻ വഴി ദൈവം നമുക്കുവേണ്ടി അവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണ് 'വിശുദ്ധ ഖുർആൻ'
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.
ദൈവത്തിന്റെ അടുക്കൽനിന്നുള്ള സന്ദേശം (മാർഗദർശനം) അറിഞ്ഞ്
അതുപ്രകാരം ജീവിക്കുന്നവർക്ക് മരണാനന്തരം സ്വർഗത്തിൽ പ്രവേശിക്കാമെന്നും,
അല്ലാത്തവർക്ക് നരക ശിക്ഷക്ക് വിധേയമാകേണ്ടിവരുമെന്നും
ഖുർആനിലൂടെ ദൈവം നമ്മെ അറിയിച്ചിട്ടുണ്ട്.




