

നമ്മുടെ ആരാധനകളും പ്രാർഥനകളും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തോട് മാത്രമേ പാടുള്ളൂ എന്നത് ദൈവ കല്‍പനയാണ്.
'സ്രഷ്ടാവായ ദൈവത്തെ' ആരാധിക്കുക
- ദൈവ വചനം കാണുക -
-
“
അല്ലയോ ജനങ്ങളേ,
നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.
നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്."
HOLY QUR'AN 2: 21
ആരാധന അവനു മാത്രം
- ദൈവ വചനം കാണുക -
-
“
(മനുഷ്യരേ,)
തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം
ഏക സമുദായം!
ഞാന്‍ നിങ്ങളുടെ ദൈവവും.
അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.''
HOLY QUR'AN 21: 92
-
“
സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ,
തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാകുന്നു.
അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍."
HOLY QUR'AN 29: 56
'സ്രഷ്ടാവായ ദൈവത്തോട്' പ്രാർഥിക്കുക
- ദൈവ വചനം കാണുക -
-
“
എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് (ദൈവത്തെ) നിന്നോടു ചോദിച്ചാല്‍ പറയുക:
തീര്‍ച്ചയായും ഞാന്‍ അടുത്തുണ്ട്. എന്നോടു പ്രാർഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും.''
HOLY QUR'AN 2: 186
പ്രാർഥന 'യഥാർഥ ദൈവത്തോട് മാത്രം'
- ദൈവ വചനം കാണുക -
-
“
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കരുത്.
അവനല്ലാതെ ദൈവമില്ല.സകല വസ്തുക്കളും നശിക്കും.
അവനൊഴികെ.അവനു മാത്രമേ കല്‍പനാധികാരമുള്ളൂ.
നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്."
HOLY QUR'AN 28: 88
സൃഷ്ടികളോടുള്ള പ്രാർഥന വഴികേട്
- ദൈവ വചനം കാണുക -
-
“
അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാർഥിക്കുന്നു.
അതുതന്നെയാണ് അങ്ങേയറ്റത്തെ വഴികേട്.''
HOLY QUR'AN 22: 12
സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ് എന്ന് ഈ വചനങ്ങളിൽ നിന്ന് നമുക്ക് അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ് യഥാർത്ഥ ദൈവം, അവനാണ് അല്ലാഹു.
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.




