ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ വചനങ്ങളിലൂടെയാണ്.


യഥാർഥ ദൈവം ഏകനും കാരുണ്യവാനുമാണ്

- ദൈവ വചനം കാണുക -

  1. നിങ്ങളുടെ ദൈവം
    ഏകദൈവം മാത്രമാകുന്നു.

    അവനല്ലാതെ യാതൊരു ദൈവവുമില്ല.

    അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.


    HOLY QUR'AN 2: 163

അവന്‍ (ദൈവം) എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്

- ദൈവ വചനം കാണുക -

  1. 'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ് അല്ലാഹു., അവനല്ലാതെ ദൈവമില്ല.

    എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍.

    മയക്കമോ ഉറക്കമോ അവനെ ബാധിക്കുില്ല.

    അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.."


    HOLY QUR'AN 2: 163

ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ചത്‌ അവനത്രെ

- ദൈവ വചനം കാണുക -

  1. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).

    അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്ന അവന്റെ ഒരു വചനം മതി.
    അതോടെ അതുണ്ടാകുന്നു."


    HOLY QUR'AN 2: 117

സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചതും അവന്‍ തന്നെ

- ദൈവ വചനം കാണുക -

  1. അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്.

    ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചരിച്ചുകൊണ്ടിക്കുന്നു."


    HOLY QUR'AN 21: 33

മനുഷ്യനെ അവന്‍ ഘട്ടം ഘട്ടമായി സൃഷ്ടിച്ചു

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.


    പിന്നീട്‌ നാമവനെ ഒരു ബീജകണമാക്കി സുരക്ഷിതസ്ഥാനത്ത് വെച്ചു.


    അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി.

    പിന്നീട്‌ ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി.

    തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികളായി രൂപപ്പെടുത്തി.

    എന്നിട്ട്‌ നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു.

    പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.

    അതുകൊണ്ട് സൃഷ്ടികര്‍ത്താക്കളില്‍ അത്യുത്തമനായ അല്ലാഹു അനുഗ്രഹ പൂർണനത്രെ."


    HOLY QUR'AN 23: 12 - 14

യഥാർഥ ദൈവം ആരെയും ആശ്രയിക്കുന്നില്ല; എന്നാല്‍ എവരും അവനെ ആശ്രയിക്കുന്നു

- ദൈവ വചനം കാണുക -

  1. (നബിയേ,) പറയുക: അല്ലാഹു ഏകനാകുന്നു.


    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും അവന്ന് ആരേയും അശ്രയിക്കേണ്ട ആവശ്യം ഇല്ലാത്തവനുമാകുന്നു."


    HOLY QUR'AN 112: 1 - 2

ദൈവം ആരുടെയും പിതാവല്ല പുത്രനുമല്ല അവനു തുല്യനായി ആരുമില്ല

- ദൈവ വചനം കാണുക -

  1. അവന്ന് സന്തതിയില്ല. അവന്‍ ആരുടെയും സന്താനവുമല്ല.


    അവനു തുല്യനായി ആരുമില്ല."


    HOLY QUR'AN 112: 3 - 4

നമ്മുടെ രഹസ്യവും പരസ്യവും അവന്‍ അറിയുന്നു

- ദൈവ വചനം കാണുക -

  1. അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം.

    നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു.
    നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു."


    HOLY QUR'AN 6: 3

അദൃശ്യകാര്യങ്ങളെല്ലാം അവന്‍ അറിയുന്നു

- ദൈവ വചനം കാണുക -

  1. അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍.
    അവനല്ലാതെ അതറിയുകയില്ല.

    കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു.
    അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.'


    HOLY QUR'AN 6: 159

നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ പുറത്തുകൊണ്ടുവരുന്നവനാണവന്‍

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു.

    നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു.

    ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു.

    അങ്ങനെയുള്ളവനത്രെ അല്ലാഹു.

    എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്.'


    HOLY QUR'AN 6: 95

സ്രഷ്ടാവായ ദൈവം നമ്മോട്‌ ഏറെ അടുത്തവനാകുന്നു

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു;

    അവന്റെ മനസ്സ്‌ അവനോടു മന്ത്രിക്കുന്നത്‌ എന്തെന്ന് നാം അറിയുകയും ചെയ്യുന്നു.

    അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് നാം അടുത്തവനും ആകുന്നു.'


    HOLY QUR'AN 50: 16

അവൻ നമ്മെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു

- ദൈവ വചനം കാണുക -

  1. ..തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുവനാകുന്നു."


    HOLY QUR'AN 4: 1

സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ്‌ എന്ന്‌ ഈ വചനങ്ങളിൽ നിന്ന് നമുക്ക്‌ അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ്‌ യഥാർത്ഥ ദൈവം, അവനാണ്‌ അല്ലാഹു.

അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച്‌ ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച്‌ നിലനിൽപ്പ്‌ നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ്‌ അല്ലാഹു.