നമ്മുടെ ആരാധനകളും പ്രാർഥനകളും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തോട് മാത്രമേ പാടുള്ളൂ എന്നത് ദൈവ കല്‍പനയാണ്.


'സ്രഷ്ടാവായ ദൈവത്തെ' ആരാധിക്കുക

- ദൈവ വചനം കാണുക -

  1. അല്ലയോ ജനങ്ങളേ,

    നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.

    നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്."


    HOLY QUR'AN 2: 21

ആരാധന അവനു മാത്രം

- ദൈവ വചനം കാണുക -

  1. (മനുഷ്യരേ,)

    തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം

    ഏക സമുദായം!

    ഞാന്‍ നിങ്ങളുടെ ദൈവവും.

    അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.''


    HOLY QUR'AN 21: 92
  1. സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ,

    തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാകുന്നു.

    അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍."


    HOLY QUR'AN 29: 56

'സ്രഷ്ടാവായ ദൈവത്തോട്' പ്രാർഥിക്കുക

- ദൈവ വചനം കാണുക -

  1. എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് (ദൈവത്തെ) നിന്നോടു ചോദിച്ചാല്‍ പറയുക:

    തീര്‍ച്ചയായും ഞാന്‍ അടുത്തുണ്ട്. എന്നോടു പ്രാർഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും.''


    HOLY QUR'AN 2: 186

പ്രാർഥന 'യഥാർഥ ദൈവത്തോട് മാത്രം'

- ദൈവ വചനം കാണുക -

  1. അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കരുത്.
    അവനല്ലാതെ ദൈവമില്ല.

    സകല വസ്തുക്കളും നശിക്കും.
    അവനൊഴികെ.

    അവനു മാത്രമേ കല്‍പനാധികാരമുള്ളൂ.

    നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്."


    HOLY QUR'AN 28: 88

സൃഷ്ടികളോടുള്ള പ്രാർഥന വഴികേട്

- ദൈവ വചനം കാണുക -

  1. അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാർഥിക്കുന്നു.

    അതുതന്നെയാണ് അങ്ങേയറ്റത്തെ വഴികേട്.''


    HOLY QUR'AN 22: 12

സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ്‌ എന്ന്‌ ഈ വചനങ്ങളിൽ നിന്ന് നമുക്ക്‌ അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ്‌ യഥാർത്ഥ ദൈവം, അവനാണ്‌ അല്ലാഹു.

അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച്‌ ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച്‌ നിലനിൽപ്പ്‌ നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ്‌ അല്ലാഹു.


 

പ്രിയ സുഹൃത്തെ,
ക്ഷേമത്തിനായ് പ്രാർഥിച്ചുകൊണ്ട് തുടങ്ങുന്നു...

നമ്മില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നതും എന്നാല്‍ ഏറെ ഗൗരവമുള്ളതുമായ ഒരു വിഷയം താങ്കളുടെ മുന്നില്‍ കൊണ്ടുവരാനാണ് ഈ എഴുത്ത്്.

അതുകൊണ്ടു തന്നെ ഇത് പൂർണമായും മനസ്സിരുത്തി വായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.


ഒരു നാള്‍ നാം ഈ ഭൂമിയില്‍ ജനിച്ചു.

അതിസങ്കീർണ ഘടനയോടെ നമ്മുടെ ശരീരം വളര്‍ന്നു, കേള്‍വിയും കാഴ്ചയും ലഭിച്ചു.

തുടര്‍ന്ന് ശൈശവവും ബാല്യവും കൗമാരവും കടന്ന് നാമിപ്പോള്‍, യൗവനത്തിലോ വാർധക്യത്തിലോ എത്തിനില്‍ക്കുന്നു.

ഇനി മറ്റൊരുനാള്‍ നാം ഇവിടം വിട്ട് പോകും.

എങ്ങോട്ട്?

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? അതോ അതിനു ശേഷം വല്ലതും ഉണ്ടോ?

ആരാണ് നമുക്കതിനെക്കുറിച്ചുള്ള കൃത്യമായ വിവരം പറഞ്ഞു തരിക?

എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ?

“മനുഷ്യന്‍ പ്രസ്താവ്യമായ ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം അവന് കഴിഞ്ഞുപോയിട്ടില്ലേ?

കൂടിക്കലര്‍ന്ന ബീജത്തില്‍നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി.

അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയും ഉള്ളവനാക്കി.

തീര്‍ച്ചയായും നാമവന് വഴികാണിച്ചു കൊടുത്തിരിക്കുന്നു.

ഒന്നുകില്‍ അവന് നന്ദിയുള്ളവനാകാം; അല്ലെങ്കില്‍ നന്ദികെട്ടവനുമാകാം.”

നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട ഒരു വചനമാണിത്.

നാം ഭൂമിയില്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ അത് നമ്മോട് പറയുന്നു.

തുടര്‍ന്ന് മനുഷ്യനെ എന്തില്‍നിന്ന് സൃഷ്ടിച്ചുവെന്നും, എന്തിനുവേണ്ടി സൃഷ്ടിച്ചുവെന്നും വ്യക്തമാക്കുന്നു.

കാര്യങ്ങള്‍ വ്യവഛേദിച്ച് മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്ന കേള്‍വിയും കാഴ്ചയും അവനു നല്‍കിയെന്നും പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.

മാത്രവുമല്ല, ‘മനുഷ്യന്‍ ഈ ഭൂമിയില്‍ എങ്ങനെ ജീവിക്കണം?’ എന്നതിനുള്ള കൃത്യമായ മാര്‍ഗനിർദേശം (Guidelines) അവന് നല്‍കിയിട്ടുണ്ടെന്നും അത് സ്വീകരിച്ചോ തിരസ്‌കരിച്ചോ ജീവിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടെന്നും ഈ വചനം സൂചിപ്പിക്കുന്നു.

അതെ, മനുഷ്യന്റെ സൃഷ്ടിപ്പും അതിന്റെ ലക്ഷ്യവും വിവരിക്കുന്ന ഒരു വചനം.

ഖുര്‍ആനിലെ 'മനുഷ്യന്‍' എന്ന അധ്യായത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള വചനത്തിന്റെ ആശയവിവര്‍ത്തനമാണ് മുകളില്‍ ഉദ്ധരിച്ചത്. (ഖുര്‍ആന്‍ 76:1-3)


നുഷ്യരടക്കമുള്ള സകല സൃഷ്ടികളുടെയും സ്രഷ്ടാവും ഉടമസ്ഥനുമായ ദൈവം മനുഷ്യരാശിക്ക്‌ നൽകിയ അവസാനത്തെ ദൈവിക സന്ദേശമാണ്‌ ‘വിശുദ്ധ ഖുർആൻ’.

മുസ്‌ലിംകളുടെ ‘മാത്രം’ വേദഗ്രന്ഥമല്ല ഖുർആൻ. മറിച്ച്, മുഴുവൻ മനുഷ്യർക്കുമുള്ള ദൈവത്തിന്റെ സന്ദേശമാണത്.

ദൈവ വചനം കാണുക: (ഖുര്‍ആന്‍ 14:52)

“ഇത്(ഖുര്‍ആന്‍) മനുഷ്യർക്കുള്ള സന്ദേശമാണ്.

ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും, ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.”

ഖുര്‍ആനില്‍ മറ്റൊരിടത്ത് ദൈവം നമ്മെ അറിയിക്കുന്നു: (ഖുര്‍ആന്‍ 49:13)

“അല്ലയോ മനുഷ്യരേ,
തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു.

നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ദൈവഭക്തിയുള്ളവരാകുന്നു.

തീര്‍ച്ചയായും 'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ്‌ യഥാർഥ ദൈവം. ആ ദൈവത്തിന്‌ അറബി ഭാഷയിൽ പറയുന്ന പേരാണ്‌ അല്ലാഹു. അവൻ സൃഷ്ടിയല്ല; എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവാണ്‌. എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.”


വിടെ നാം ഏറെ പ്രാധാന്യത്തോടെ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്.

നിറം, ദേശം, ഭാഷാ വ്യത്യാസമില്ലാതെ ഈ ലോകത്തെ സകല ജനങ്ങളും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്.

അതെ, നമ്മെ സൃഷ്ടിച്ച ദൈവം; അവന്‍ ഒരുവന്‍ മാത്രമാണ്.

അതുപോലെ കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ, മേല്‍ജാതിയെന്നോ കീഴ്ജാതിയെന്നോ വേര്‍തിരിവില്ലാതെ, നാം ഏവരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ്, സഹോദരീ സഹോദരന്മാരാണ്.

എന്നാല്‍ സ്വാർഥത, കക്ഷിത്വം, വർഗീയത, വംശീയത എന്നിവയുടെ പേരിൽ മനുഷ്യർ ഭിന്നിച്ചു. അവർ പല കക്ഷികളായി മാറി.

തന്നെ സൃഷ്ടിച്ച യഥാർഥ ദൈവത്തെ മറന്ന് ഓരോരുത്തരും അവരവര്‍ക്ക്‌ ഇഷ്ടപ്പെട്ട സൃഷ്ടികളെ ദൈവങ്ങളാക്കി മാറ്റി. തലമുറകള്‍ അവരെ അന്ധമായി ആരാധിച്ചുപോന്നു.

അങ്ങനെയാണ് കുലദൈവങ്ങളും കുടുംബദൈവങ്ങളും നമുക്കിടയില്‍ ഇടംപിടിച്ചത്.

"ഞങ്ങള്‍ ഏകദൈവ വിശ്വാസികളാണ്" എന്ന് പറയുന്നവരില്‍ ചിലര്‍ തന്നെ, സ്രഷ്ടാവായ യഥാർഥ ദൈവത്തെ മാത്രം ആരാധിക്കേണ്ടതിനു പകരം അവന്റെ സൃഷ്ടികളെ ആരാധിക്കുകയും, അവയോട് പ്രാർഥിക്കുകയും, നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്തുതുടങ്ങി.

എന്നാല്‍ ഒന്നു ആലോചിച്ചു നോക്കൂ...

നാം ഈ കാണുന്ന ആകാശത്തെയും ഭൂമിയെയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ മനുഷ്യരടക്കമുള്ള ലക്ഷക്കണക്കിനു ജീവജാലങ്ങളെയും മറ്റും സൃഷ്ടിച്ച് നിയന്ത്രിക്കുന്നത് നമ്മില്‍ ചിലര്‍ ദൈവമായി കരുതി ആരാധിക്കുന്ന ഈ സൃഷ്ടിജാലങ്ങളാണെന്ന് കരുതാനാവുമോ?

അതുപോലെ മനുഷ്യശരീരത്തിനകത്തും പുറത്തുമായി അനേകം ധർമങ്ങള്‍ നിര്‍വ്വഹിക്കുന്ന അതിസങ്കീർണമായ അവയവങ്ങള്‍ രൂപപ്പെടുത്തിയതില്‍ ചിലര്‍ ദിവ്യത്വം കല്‍പിച്ചാരാധിക്കുന്ന ഈ സങ്കല്‍പിത ‘ദൈവങ്ങള്‍’ക്ക് വല്ല പങ്കുമുണ്ടോ?

അതിനെക്കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

പ്രപഞ്ച സ്രഷ്ടാവും യഥാർഥ ദൈവവുമായ അല്ലാഹുവിനു പുറമെ മനുഷ്യര്‍ ആരാധിക്കുന്ന സകല ‘ദൈവങ്ങളും’ സൃഷ്ടികളാണ്.

അവരില്‍ പലരും ഒരുനാള്‍ ഇവിടെ ജനിച്ചു, ജീവിച്ചു, ശേഷം മരിച്ചു പോയവരോ, പോകേണ്ടവരോ ആണ്. അവര്‍ക്ക് മുന്‍പും ശേഷവും ഈ പ്രപഞ്ചം ഇവിടെയുണ്ട്.

"ഞാനാണ് നിങ്ങളുടെ ദൈവം, ഞാനാണ് നിങ്ങളെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചത്, അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുക" എന്നവര്‍ പറഞ്ഞിട്ടുണ്ടോ?

അതിനു വല്ല രേഖയുമുണ്ടോ? നാം അത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍: പിന്നെ ആരാണ് യഥാർഥ ദൈവം?

ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ ‘വചന’ങ്ങളിലൂടെയാണ്.

അറിയുക: നമ്മെ സൃഷ്ടിച്ച യഥാർഥ ദൈവത്തെ


തുടർന്ന് വായിക്കാം

ആ ദൈവത്തെ നാം അറിയേണ്ടത് അവന്‍ അറിയിച്ചു തന്ന അവന്റെ വചനങ്ങളിലൂടെയാണ്.


യഥാർഥ ദൈവം ഏകനും കാരുണ്യവാനുമാണ്

- ദൈവ വചനം കാണുക -

  1. നിങ്ങളുടെ ദൈവം
    ഏകദൈവം മാത്രമാകുന്നു.

    അവനല്ലാതെ യാതൊരു ദൈവവുമില്ല.

    അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.


    HOLY QUR'AN 2: 163

അവന്‍ (ദൈവം) എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ്

- ദൈവ വചനം കാണുക -

  1. 'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ് അല്ലാഹു., അവനല്ലാതെ ദൈവമില്ല.

    എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍.

    മയക്കമോ ഉറക്കമോ അവനെ ബാധിക്കുില്ല.

    അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.."


    HOLY QUR'AN 2: 163

ആകാശത്തെയും ഭൂമിയേയും സൃഷ്ടിച്ചത്‌ അവനത്രെ

- ദൈവ വചനം കാണുക -

  1. ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).

    അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്ന അവന്റെ ഒരു വചനം മതി.
    അതോടെ അതുണ്ടാകുന്നു."


    HOLY QUR'AN 2: 117

സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചതും അവന്‍ തന്നെ

- ദൈവ വചനം കാണുക -

  1. അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്.

    ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചരിച്ചുകൊണ്ടിക്കുന്നു."


    HOLY QUR'AN 21: 33

മനുഷ്യനെ അവന്‍ ഘട്ടം ഘട്ടമായി സൃഷ്ടിച്ചു

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.


    പിന്നീട്‌ നാമവനെ ഒരു ബീജകണമാക്കി സുരക്ഷിതസ്ഥാനത്ത് വെച്ചു.


    അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി.

    പിന്നീട്‌ ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി.

    തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികളായി രൂപപ്പെടുത്തി.

    എന്നിട്ട്‌ നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു.

    പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.

    അതുകൊണ്ട് സൃഷ്ടികര്‍ത്താക്കളില്‍ അത്യുത്തമനായ അല്ലാഹു അനുഗ്രഹ പൂർണനത്രെ."


    HOLY QUR'AN 23: 12 - 14

യഥാർഥ ദൈവം ആരെയും ആശ്രയിക്കുന്നില്ല; എന്നാല്‍ എവരും അവനെ ആശ്രയിക്കുന്നു

- ദൈവ വചനം കാണുക -

  1. (നബിയേ,) പറയുക: അല്ലാഹു ഏകനാകുന്നു.


    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും അവന്ന് ആരേയും അശ്രയിക്കേണ്ട ആവശ്യം ഇല്ലാത്തവനുമാകുന്നു."


    HOLY QUR'AN 112: 1 - 2

ദൈവം ആരുടെയും പിതാവല്ല പുത്രനുമല്ല അവനു തുല്യനായി ആരുമില്ല

- ദൈവ വചനം കാണുക -

  1. അവന്ന് സന്തതിയില്ല. അവന്‍ ആരുടെയും സന്താനവുമല്ല.


    അവനു തുല്യനായി ആരുമില്ല."


    HOLY QUR'AN 112: 3 - 4

നമ്മുടെ രഹസ്യവും പരസ്യവും അവന്‍ അറിയുന്നു

- ദൈവ വചനം കാണുക -

  1. അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം.

    നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു.
    നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു."


    HOLY QUR'AN 6: 3

അദൃശ്യകാര്യങ്ങളെല്ലാം അവന്‍ അറിയുന്നു

- ദൈവ വചനം കാണുക -

  1. അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍.
    അവനല്ലാതെ അതറിയുകയില്ല.

    കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു.
    അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.'


    HOLY QUR'AN 6: 159

നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ പുറത്തുകൊണ്ടുവരുന്നവനാണവന്‍

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു.

    നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു.

    ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു.

    അങ്ങനെയുള്ളവനത്രെ അല്ലാഹു.

    എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്.'


    HOLY QUR'AN 6: 95

സ്രഷ്ടാവായ ദൈവം നമ്മോട്‌ ഏറെ അടുത്തവനാകുന്നു

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു;

    അവന്റെ മനസ്സ്‌ അവനോടു മന്ത്രിക്കുന്നത്‌ എന്തെന്ന് നാം അറിയുകയും ചെയ്യുന്നു.

    അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് നാം അടുത്തവനും ആകുന്നു.'


    HOLY QUR'AN 50: 16

അവൻ നമ്മെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു

- ദൈവ വചനം കാണുക -

  1. ..തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുവനാകുന്നു."


    HOLY QUR'AN 4: 1

സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ്‌ എന്ന്‌ ഈ വചനങ്ങളിൽ നിന്ന് നമുക്ക്‌ അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ്‌ യഥാർത്ഥ ദൈവം, അവനാണ്‌ അല്ലാഹു.

അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച്‌ ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച്‌ നിലനിൽപ്പ്‌ നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ്‌ അല്ലാഹു.