

അറിയുക: യഥാർഥ ദൈവത്തെ മാത്രം ആരാധിക്കുക
നമ്മുടെ ആരാധനകളും പ്രാർഥനകളും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തോട് മാത്രമേ പാടുള്ളൂ എന്നത് ദൈവ കല്‍പനയാണ്.
മനുഷ്യരെ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുക
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:21)
“അല്ലയോ ജനങ്ങളേ,
നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.
നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്.”
അവനെ മാത്രം ആരാധിക്കുക
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 21:92),(ഖുര്‍ആന്‍ 29:56)
“തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം
ഏക സമുദായം!
ഞാന്‍ നിങ്ങളുടെ ദൈവവും.
അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.”
“സത്യവിശ്വാസം സ്വീകരിച്ച എന്റെ ദാസന്മാരേ,
തീര്‍ച്ചയായും എന്റെ ഭൂമി വിശാലമാകുന്നു.
അതിനാല്‍ എന്നെ (അല്ലാഹുവിനെ) മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.”
പ്രാർഥനക്ക് ഉത്തരം നൽകുന്നവൻ യഥാർഥ ദൈവം
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:186)
“എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് (ദൈവത്തെ) നിന്നോടു ചോദിച്ചാല്‍ പറയുക:
തീര്‍ച്ചയായും ഞാന്‍ അടുത്തുണ്ട്.
എന്നോടു പ്രാർഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും.”
പ്രാർഥന യഥാർഥ ദൈവത്തോട് മാത്രം
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 28:88)
“അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല.
സകലതും നശിക്കും. അവനൊഴികെ.
അവനു മാത്രമേ കല്‍പനാധികാരമുള്ളൂ.
നിങ്ങളെല്ലാവരും അവങ്കലേക്കു തിരിച്ചുചെല്ലുന്നവരാണ്.”
സൃഷ്ടികളോടുള്ള പ്രാർഥന വഴികേട്
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 22:12)
“അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാർഥിക്കുന്നു.
അതുതന്നെയാണ് അങ്ങേയറ്റത്തെ വഴികേട്.”
ഓർക്കുക:
സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും സർവ്വജ്ഞനുമായ ദൈവത്തെ മാത്രമാണ് നാം ആരാധിക്കേണ്ടത്, അവനോട് മാത്രമാണ് നാം പ്രാര്‍ഥിക്കേണ്ടത്.
ശ്രദ്ധിക്കുക:
സൃഷ്ടികളെ ദൈവമായി കരുതി അവരെ ആരാധിക്കുക, അവരോട് പ്രാർഥിക്കുക തുടങ്ങി മനുഷ്യർ ചെയ്യുന്ന കർമങ്ങളിലെ അപകടവും അർഥശ്യൂന്യതയും നമ്മെ ബോധ്യപ്പെടുത്തുന്ന സ്രഷ്ടാവിന്റെ വചനങ്ങൾ ഏറെ ഗൗരവമുള്ളതാണ്.




