

ശ്രദ്ധിക്കുക:
സൃഷ്ടികളെ ദൈവമായി കരുതി അവരെ ആരാധിക്കുക, അവരോട് പ്രാർഥിക്കുക തുടങ്ങി മനുഷ്യർ ചെയ്യുന്ന കർമങ്ങളിലെ അപകടവും അർഥശ്യൂന്യതയും നമ്മെ ബോധ്യപ്പെടുത്തുന്ന സ്രഷ്ടാവിന്റെ വചനങ്ങൾ ഏറെ ഗൗരവമുള്ളതാണ്.
'ദൈവങ്ങൾ' ഭൂമിയില്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല! ഉയിർത്തെഴുന്നേൽപ്പ് ദിനത്തിൽ അവർ ശത്രുക്കളായി മാറും!
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 46:4-6)
“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ.
അതല്ല, ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ?
നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടുവന്നു തരൂ.
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേൽപ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?
അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി തീര്‍ത്തും അജ്ഞരാണ്.
മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും, ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ നിഷേധിക്കുകയും ചെയ്യും.”
ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവർക്ക് കഴിവില്ല!
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 22:73-74)
“അല്ലയോ മനുഷ്യരേ! ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക.
തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാർഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുന്നില്ല.
അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും.
മാത്രവുമല്ല, ഒരു ഈച്ച അവരുടെ പക്കല്‍നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് വീണ്ടെടുക്കാന്‍പോലും അവര്‍ക്ക് കഴിയില്ല.
സഹായം തേടുന്നവനും തേടപ്പെടുന്നവനും ഏറെ ദുര്‍ബലര്‍ തന്നെ.
അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല.
തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.”
ജീവനില്ലാത്തവരോ മരിച്ചവരോ ആണവര്‍
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 16:19-22)
“നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാർഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍തന്നെയും സൃഷ്ടിക്കപ്പെട്ടവരാകുന്നു.
അവര്‍ മരിച്ചവരാണ്. ജീവനുള്ളവരല്ല.
ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.
നിങ്ങളുടെ ദൈവം ഏകദൈവമത്രെ.
എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയും അവര്‍ അഹങ്കാരികളുമാകുന്നു.”
‘സൃഷ്ടികളെ’ ദൈവമായി ആരാധിക്കുന്നത് പൊറുക്കപ്പെടാത്ത പാപം, ഗുരുതരമായ കുറ്റം
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 4:48)
“തന്നോട് പങ്കുചേര്‍ക്ക അല്ലാഹുവിന് മാത്രം നല്‍കേണ്ട ആരാധനകളും പ്രാർഥനകളും മറ്റും അവന്റെ സൃഷ്ടികൾക്ക് നൽകൽ.പ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല
അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ്.
ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ച യായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കി യിരിക്കുന്നത്.”
മുകളിൽ വായിച്ച ദൈവ വചനങ്ങൾ, അല്ലാഹുവിനു പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിലെ ഗുരുതരമായ തെറ്റ് വ്യക്തമാക്കുന്നു.
ഇനി നാം അറിയേണ്ടത്, മനുഷ്യർക്ക് നേർവഴി കാണിക്കാൻ ദൈവം നിയോഗിച്ച അവസാനത്തെ ദൂതനെകുറിച്ചാണ്.




