
എന്താണ് ക്വുർആൻ?
'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജന്മമെടുത്തത്? ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ ...
View More

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? മരണാനന്തരം നമുക്കൊരു ജീവിതമുണ്ടോ? ...
View More

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാ മറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു? ...
View More

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. ...
View More

മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ
പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ തീര്‍ച്ചയായും നാമാണ് നിങ്ങളെ ...
View More


2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാമറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു?
ദൈവമോ? ദൈവപുത്രനോ? അതോ ദൈവം നിയോഗിച്ച പ്രവാചകനോ?
ആശയക്കുഴപ്പത്തിലാകേണ്ടതില്ല, അതിന്റെ യാധാർത്ഥ്യം അന്ത്യവേദത്തിലൂടെ ദൈവം നമ്മെ അറിയിച്ചിട്ടുണ്ട്
മറിയമിന്റെ പുത്രൻ മിശിഹാ ഒരു ദൈവദൂതന്‍ മാത്രമാകുന്നു.
അദ്ദേഹത്തിനു മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു.
അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു.
നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്."
അബ്രഹാം, നോഹ, മോശ തുടങ്ങിയ ദൈവദൂതന്മാരെ പോലെയുള്ള ഒരു പ്രവാചകൻ മാത്രമാണ് യേശുവെന്ന് മേൽ വചനം വ്യക്തമാക്കുന്നു.
യേശുവും മാതാവ് മറിയയും മനുഷ്യരായിരുന്നു എന്നു ബോധ്യപെടുത്താനാണ് ‘അവർ ഇരുവരും’ ഭക്ഷണം കഴിക്കുന്നവരായിരുന്നു എന്നിവിടെ പ്രത്യേകം ഏടുത്തു പഞ്ഞത്.
എന്നാൽ പുതിയ നിയമ സുവിശേഷങ്ങളിൾ വിശദീകരിച്ചിട്ടുള്ള യേശു ആരായിരുന്നുവെന്ന് നമുക്കൊന്നു പരിശോദിച്ച് നോക്കാം
യേശുവിന്റെ സുവിശേഷ യാത്രക്കിടെ ഒരാൾവന്ന് യേശുവിനോട്: മർക്കൊസ് 10:17-18
യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശുവിന്റെ മറുപടി ഒരിക്കലും ഈ രൂപത്തിലാവില്ല.
എന്നാണ് അന്ത്യനാൾ സംഭവിക്കുന്നത്? യേശു പറഞ്ഞത് കാണുക: മർക്കൊസ് 13:32
പിതാവായ ദൈവത്തിനേ അറിയൂ.. പുത്രനായ യേശുവിന് അറിയില്ല: യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശു ഇങ്ങനെ പറയില്ലായിരുന്നു.
യെഹൂദന്മാരോട് യേശു പറഞ്ഞതു കാണുക: യോഹന്നാൻ 7:16-17
യേശുവും ദൈവവും ഒന്നല്ല മറിച്ച് രണ്ടാണ് എന്നു വ്യക്തമാക്കുന്ന മറ്റൊരു വചനമാണിത്.
യേശു യെഹൂദന്മാരോട് സംസാരിക്കുന്നു: യോഹന്നാൻ 8:39-40
ഇവിടെ യേശു മനുഷ്യനാണെന്നും, ദൈവത്തിൽ നിന്ന് കേട്ട സന്ദേശമാണ് അവരോട് പറയുന്നതെന്നും ഈ വചനം വ്യക്തമാക്കുന്നു. അതെ യേശുവും ദൈവവും രണ്ടാണ്.
യേശു ദൈവത്തോട് പറഞ്ഞത് കാണുക: യോഹന്നാൻ 17:3
ദൈവം ഏകനാണെന്നും ആ ദൈവം അയച്ചവനാണ് യേശുക്രിസ്തുവെന്നും ഈ വചനം വ്യക്തമാക്കുന്നു.


ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് 'ത്രിത്വം'. ഏക ദൈവത്തിൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ.
എന്നാൽ യിസ്രയേൽ ജനതയോട് യേശു പറഞ്ഞത്: ‘നമ്മുടെ ദൈവം ഏകദൈവം ആകുന്നു’ എന്നാണ്. 'പിതാവും പുത്രനും പരിശുദ്ധാത്മാവും' ഒന്നാകുന്നുവെന്ന ഈ നൂതന ആശയം യേശു പഠിപ്പിച്ചതല്ല. അത് പിൽകാലത്ത് ഉണ്ടായതത്രെ.
ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടിൽ ഉടലെടുത്ത ഈ നൂതന ആശയത്തിൽ നിന്ന് വിട്ടുനിൽക്കാനും പശ്ചാതപിച്ച് മടങ്ങാനും ദൈവം നമ്മോട് കൽപിച്ചത് കാണുക.
‘അല്ലാഹു മൂവരിൽ ഒരുവനാണ്’ എന്ന് പറയുന്നവർ തീർച്ചയായും സത്യത്തെ നിഷേധിക്കുന്നു.
ഒരു ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല.
അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിക്കുന്നില്ലെങ്കിൽ അവരിലെ അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
അതുകൊണ്ട് അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ?
അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ."
ക്രൈസ്തവ ലോകത്തെ ഭൂരിപക്ഷവും വിശ്വസിക്കുന്ന ‘ത്രിത്വം’ അഥവാ ത്രിയേകത്വം എന്നത് നൂതനമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞുവല്ലോ. 'പിതാവും പുത്രനും പരിശുദ്ധാത്മാവും' ഒന്നു ചേർന്നതാണ് ദൈവം എന്ന് അവർ പറയുന്നു. ആശയത്തിലുള്ള ഏകത്വമല്ല മറിച്ച് അസ്തിത്വത്തിൽതന്നെ അവർ ഏകരാണ് എന്നാണ് സഭാനേതാക്കള്‍ പഠിപ്പിക്കുന്നത്.
എന്നാൽ പുതിയ നിയമ സുവിശേഷങ്ങളിൾ വിശദീകരിച്ചിട്ടുള്ള യേശുവിന്റെ ഉപദേശങ്ങളിൽനിന്നും മറ്റും യേശുവും ദൈവവും ഒന്നല്ല; മറിച്ച് രണ്ടാണെന്ന് നാം എവർക്കും ബോധ്യപെടുന്നതാണ്.
പരിശോധനക്കായി ചില വചനങ്ങൾ താഴെ ചേർക്കുന്നു.
യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശുവിന്റെ മറുപടി ഒരിക്കലും ഈ രൂപത്തിലാവില്ല.
പിതാവായ ദൈവത്തിനേ അറിയൂ.. പുത്രനായ യേശുവിന് അറിയില്ല: യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശു ഇങ്ങനെ പറയില്ലായിരുന്നു.
യേശുവും ദൈവവും ഒന്നല്ല മറിച്ച് രണ്ടാണ് എന്നു വ്യക്തമാക്കുന്ന മറ്റൊരു വചനമാണിത്.
ഇവിടെ യേശു മനുഷ്യനാണെന്നും, ദൈവത്തിൽ നിന്ന് കേട്ട സന്ദേശമാണ് അവരോട് പറയുന്നതെന്നും ഈ വചനം വ്യക്തമാക്കുന്നു. അതെ യേശുവും ദൈവവും രണ്ടാണ്.
ദൈവം ഏകനാണെന്നും ആ ദൈവം അയച്ചവനാണ് യേശുക്രിസ്തുവെന്നും ഈ വചനം വ്യക്തമാക്കുന്നു.


ക്രിസ്തു യേശു തന്റെ ജനത്തെ ക്ഷണിച്ചത് ഏകദൈവ വിശ്വാസത്തിലേക്കാണ്. എന്നാൽ പിൽകാലത്ത് സഭാനേതാക്കള്‍ കൊണ്ടുവന്ന ‘ത്രിയേകത്വം’ എന്ന നൂതന ദൈവ സങ്കൾപത്തിന്റെ യാധാർത്ഥ്യം അവസാനത്തെ വേദഗ്രന്ഥത്തിലൂടെ ദൈവം നമ്മെ അറിയിച്ചത് കാണുക
'ത്രിത്വം' ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏക ദൈവത്തിൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. എന്ന് നിങ്ങൾ പറയരുത്.
വിരമിക്കുവിൻ! അതത്രെ നിങ്ങൾക്കു ഉത്തമം.
തീർച്ചയായും അല്ലാഹു ഒരേ ഒരു ദൈവം മാത്രമാണ്.
തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതിൽനിന്ന് അവനെത്രയോ പരിശുദ്ധനത്രെ.
ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അവന്റേതാണ്.
കാര്യനിർവഹണത്തിന് അല്ലാഹുതന്നെ മതി.
‘ത്രിത്വം’ - ത്രിയേകത്വം എന്നത് യേശു പഠിപ്പിക്കാത്ത ഒരു ആശയമാണ്. ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ കൂടി ഒന്നുചേർന്ന ഈ ത്രിത്വ വിശ്വാസം പില്‍കാലത്ത് സഭയില്‍ കടന്നു കൂടിയതാണ്.
ക്രിസ്ത്വബ്ദം 381ല്‍ കുസ്തന്തിനോപ്പോലീസ് എന്ന പട്ടണത്തില്‍ കൂടിയ പൊതുയോഗത്തിലാണ് സഭാനേതാക്കള്‍ ഈ തീരുമാനം കൈകൊണ്ടതും ക്രൈസ്തവ വിശ്വാസമായി അംഗീകരിച്ചതും. ‘നിഖ്യാ വിശാസപ്രമാണം’ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് യേശു പഠിപ്പിക്കാത്ത നൂതന ആശയമാണ്.
എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു ചോദിച്ചതിന് യേശു കൊടുത്ത മറുപടി ഇന്നത്തെ ബൈബിളിൽ പറയുന്നത് കാണുക:
(മർക്കൊസ് 12:28-30)


യിസ്രയേൽ ജനതയോട് യേശു പറഞ്ഞത്: ‘നമ്മുടെ ദൈവം ഏകദൈവം ആകുന്നു’ എന്നാണ്. ആ ദൈവത്തോടാണ് യേശുക്രിസ്തു മുട്ടുകുത്തി പ്രാർത്ഥിച്ചത്, കുമ്പിട്ട് നമസ്കരിച്ചത്, സഹായത്തിനായി അപേക്ഷിച്ചത്.
എന്നാൽ പിൽകാലത്ത് ആ യേശുവിനെ തന്നെ ജനങ്ങൾ ദൈവമായി കണ്ട് ആരാധിച്ചു തുടങ്ങി. യിസ്രയേൽ ജനതയിലേക്ക് ദൂതനായി വന്ന മറിയമിന്റെ പുത്രൻ യേശുക്രിസ്തു പിന്നീട് പലർക്കും ദൈവമായി മാറി.
അന്ത്യവേദത്തിലൂടെ അതിന്റെ ഗൗരവം ദൈവം നമ്മെ അറിയിച്ചത് കാണുക.
മറിയമിന്റെ മകന്‍ മിശിഹാ തന്നെയാണ് ദൈവം എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുന്നു.
എന്നാല്‍ മിശിഹാ പറഞ്ഞു; അല്ലയോ യിസ്രയേൽ സന്തതികളേ, എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍.
അല്ലാഹുവിനോട് ആരു പങ്കാളികളെ ചേർക്കുന്നുവോ അപ്പോൾ തീർച്ചയായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്; നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും;
അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.
ദൈവം ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നതും എക്കാലത്തേയും ദൈവദൂതന്മാരുടെ പ്രബോധന വിഷയങ്ങളാണ്. വിഗ്രഹാരാധനയിലും സൃഷ്ടിപൂജയിലും മുങ്ങികുളിച്ച സമൂഹത്തെയാണ് അവർ യഥാർഥ ദൈവ വിശ്വാസത്തിലധിഷ്ടിതമായ ഏക ദൈവാരാധനയിലേക്ക് നയിച്ചത്.
മോശയുടെ ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പന മുഖ്യ കല്പനയായത് അതിന്റെ പ്രസക്തികൊണ്ടാണ്. യേശുവത് ആവർത്തിച്ചു പറഞ്ഞതും അതുകൊണ്ടാണ്.
ന്യായപ്രമാണത്തിലെ ആദ്യത്തെ ഒന്നു രണ്ടു കല്പനകൾ കാണുക:
(പുറപ്പാട് 20:2-5)
എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു ചോദിച്ചതിന് യേശു കൊടുത്ത മറുപടി കാണുക:
(മർക്കൊസ് 12:28-30)
യേശു സാത്താനോട് പറഞ്ഞത് കാണുക:
(മത്തായി 4:10)
അതെ പ്രവാചകൻ മോശ പറഞ്ഞ, യേശു സ്ഥിരപെടുത്തിയ ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായി അതു പഠിപ്പിച്ച യേശുവിനെ തന്നെ ദൈവമാക്കി ആരാധിക്കുന്നത് ദൈവത്തിൽ പങ്ക് ചേർക്കലാണ്. അത് പൊറുക്കപെടാത്ത പാപമാണ്.
മരണാനന്തര ജീവിതത്തിൽ അവർക്ക് സ്വർഗം നിഷിദ്ധവും നരകം അവരുടെ വാസസ്ഥലവും ആയിരുക്കുമെന്ന് അന്ത്യവേദത്തിലൂടെ ദൈവം നമ്മെ അറിയിച്ചത് ഏറെ ഗൗരവത്തോടെ നാം കാണേണ്ടതാണ്.


ആകാശം, ഭൂമി തുടങ്ങി ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന
സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ് 'യേശു ക്രിസ്തു'വെന്ന് താങ്കൾ കരുതുന്നുണ്ടോ?
'ഞാൻ നിങ്ങളുടെ ദൈവമാണ്, എന്നെയാണ് നിങ്ങൾ ആരാധിക്കേണ്ടത്'
എന്ന് യേശു എപ്പോഴെങ്കിലും തന്റെ ജനതയോട് പറഞ്ഞിട്ടുണ്ടോ? നാമത് കണ്ടിട്ടുണ്ടോ?
2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാമറിയത്തിന് ജനിച്ച
മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു?
ദൈവമോ? ദൈവപുത്രനോ? അതോ ദൈവം നിയോഗിചയച്ച ദൂതനോ?
കൂടാതെ, 'ത്രിത്വം' എന്ന വിശ്വാസപ്രമാണം യേശു പഠിപ്പിച്ചതാണോ?
അതോ പിൽകാലത്ത് മതത്തിൽ കടന്നുകൂടിയതോ?
ദൈവം ഏകനോ? ത്രിയേകനോ? യേശു പഠിപ്പിച്ചതെന്ത്?
'ദൈവത്തിന്റെ പുത്രൻ' എന്ന പ്രയോഗം ശരിയോ ? തെറ്റോ?.
അത് പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന് യോചിച്ചതോ?
എപ്പോഴെങ്കിലും അതിനെകുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
കന്യാമറിയത്തിന്റെ പുത്രനായ യേശുവിനെകുറിച്ച് പിൽകാലത്ത് ജനങ്ങൾ വെച്ചുപുലർത്തിയ തെറ്റായ വിശ്വാസങ്ങളുടെ യാഥാർത്ഥ്യം അവസാനത്തെ വേദഗ്രന്ഥത്തിലൂടെ ദൈവം നമ്മെ അറിയിച്ചത് കാണുക
അല്ലയോ വേദക്കാരേ,
നിങ്ങളുടെ മതത്തിൽ നിങ്ങൾ അതിരുകടന്നു പോകരുത്;
സത്യമല്ലാതെ, അല്ലാഹുഅല്ലാഹു: യേശു ദൈവത്തെ വിളിച്ചത് ഹിബ്രുവിൽ ‘എന്റെ ദൈവമേ’ എന്ന അർത്ഥമുള്ള ‘എലോഹിം’ (אלוהים) എന്നാണ്. അറബി ഭാഷയിൽ അതിന് ‘ഇലാഹീ’ എന്നും, മൂല പദത്തിൽ ‘അല്ലാഹു’ എന്നും വിളിക്കപ്പെടും. വിനെകുറിച്ച് നിങ്ങൾ പറയുകയുമരുത്.
തീർച്ചയായും മറിയമിന്റെ പുത്രൻ മശിഹ യേശു അല്ലാഹുവിന്റെ ദൂതൻ മാത്രമാണ്.
മറിയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും,വചനം: ഏതൊരു വസ്തുവെക്കുറിച്ചും അത് ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനോട് ‘ഉണ്ടാകുക’ എന്ന അവന്റെ 'വചന'മേ വേണ്ടൂ, അപ്പോള്‍ അത് ഉണ്ടാകുന്നതാണ്.
അവങ്കൽ നിന്നുള്ള ഒരു ആത്മാവും അത്രെ;
അതിനാല്‍ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുവിൻ.
'അല്ലയോ വേദക്കാരേ' എന്ന അഭിസംബോധനയോടെയാണ് ഈ വചനം ആരംഭിക്കുന്നത്. ഖുർആനിനു മുൻപ് വേദം ലഭിച്ച ക്രൈതവ വിശ്വാസിയകളോടാണ് ഈ വചനത്തിലൂടെ ദൈവം സംസാരിക്കുന്നത്.
ഇസ്രയേൽ ജനതയെ ദൈവ സന്ദേശത്തിലേക്ക് ക്ഷണിക്കാനായി ദൈവം നിയോഗിച്ച തന്റെ ദൂതൻ മാത്രമായ ‘യേശുവിന്’ പിൽകാലത്ത് തന്റെ ജനം ദിവ്യത്വം ആരോപിച്ചത് മതത്തിലുള്ള അതിരുകവിയലാണെന്ന് മേൽ വചനം സൂചിപ്പിക്കുന്നത്.
Copyright 2026 READQURN.IN