

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാമറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു?
ദൈവമോ? ദൈവപുത്രനോ? അതോ ദൈവം നിയോഗിച്ച പ്രവാചകനോ?
ആശയക്കുഴപ്പത്തിലാകേണ്ടതില്ല, അതിന്റെ യാധാർത്ഥ്യം അന്ത്യവേദത്തിലൂടെ ദൈവം നമ്മെ അറിയിച്ചിട്ടുണ്ട്
മറിയമിന്റെ പുത്രൻ യേശു ഒരു ദൈവദൂതൻ മാത്രമാകുന്നു
- ദൈവ വചനം കാണുക -
-
“
മറിയമിന്റെ പുത്രൻ മിശിഹാ ഒരു ദൈവദൂതന്‍ മാത്രമാകുന്നു.
അദ്ദേഹത്തിനു മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്.അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു.
അവര്‍ ഇരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു.നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്."
HOLY QUR'AN 5: 73-74مَّا ٱلۡمَسِيحُ ٱبۡنُ مَرۡيَمَ إِلَّا رَسُولٞ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٞۖ كَانَا يَأۡكُلَانِ ٱلطَّعَامَۗ ٱنظُرۡ كَيۡفَ نُبَيِّنُ لَهُمُ ٱلۡأٓيَٰتِ ثُمَّ ٱنظُرۡ أَنَّىٰ يُؤۡفَكُونَ ٧٥
القرآن الكريم ٥ : ٧٢
അബ്രഹാം, നോഹ, മോശ തുടങ്ങിയ ദൈവദൂതന്മാരെ പോലെയുള്ള ഒരു പ്രവാചകൻ മാത്രമാണ് യേശുവെന്ന് മേൽ വചനം വ്യക്തമാക്കുന്നു.
യേശുവും മാതാവ് മറിയയും മനുഷ്യരായിരുന്നു എന്നു ബോധ്യപെടുത്താനാണ് ‘അവർ ഇരുവരും’ ഭക്ഷണം കഴിക്കുന്നവരായിരുന്നു എന്നിവിടെ പ്രത്യേകം ഏടുത്തു പഞ്ഞത്.
എന്നാൽ പുതിയ നിയമ സുവിശേഷങ്ങളിൾ വിശദീകരിച്ചിട്ടുള്ള യേശു ആരായിരുന്നുവെന്ന് നമുക്കൊന്നു പരിശോദിച്ച് നോക്കാം
യേശുവിന്റെ സുവിശേഷ യാത്രക്കിടെ ഒരാൾവന്ന് യേശുവിനോട്: മർക്കൊസ് 10:17-18
യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശുവിന്റെ മറുപടി ഒരിക്കലും ഈ രൂപത്തിലാവില്ല.
എന്നാണ് അന്ത്യനാൾ സംഭവിക്കുന്നത്? യേശു പറഞ്ഞത് കാണുക: മർക്കൊസ് 13:32
പിതാവായ ദൈവത്തിനേ അറിയൂ.. പുത്രനായ യേശുവിന് അറിയില്ല: യേശുവും ദൈവവും ഒന്നായിരുന്നെങ്കിൽ യേശു ഇങ്ങനെ പറയില്ലായിരുന്നു.
യെഹൂദന്മാരോട് യേശു പറഞ്ഞതു കാണുക: യോഹന്നാൻ 7:16-17
യേശുവും ദൈവവും ഒന്നല്ല മറിച്ച് രണ്ടാണ് എന്നു വ്യക്തമാക്കുന്ന മറ്റൊരു വചനമാണിത്.
യേശു യെഹൂദന്മാരോട് സംസാരിക്കുന്നു: യോഹന്നാൻ 8:39-40
ഇവിടെ യേശു മനുഷ്യനാണെന്നും, ദൈവത്തിൽ നിന്ന് കേട്ട സന്ദേശമാണ് അവരോട് പറയുന്നതെന്നും ഈ വചനം വ്യക്തമാക്കുന്നു. അതെ യേശുവും ദൈവവും രണ്ടാണ്.
യേശു ദൈവത്തോട് പറഞ്ഞത് കാണുക: യോഹന്നാൻ 17:3
ദൈവം ഏകനാണെന്നും ആ ദൈവം അയച്ചവനാണ് യേശുക്രിസ്തുവെന്നും ഈ വചനം വ്യക്തമാക്കുന്നു.




