ആകാശം, ഭൂമി തുടങ്ങി ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും സൃഷ്ടിച്ച്‌ പരിപാലിക്കുന്ന
സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ്‌ 'യേശു ക്രിസ്തു'വെന്ന് താങ്കൾ കരുതുന്നുണ്ടോ?

'ഞാൻ നിങ്ങളുടെ ദൈവമാണ്‌, എന്നെയാണ്‌ നിങ്ങൾ ആരാധിക്കേണ്ടത്‌'
എന്ന് യേശു എപ്പോഴെങ്കിലും തന്റെ ജനതയോട്‌ പറഞ്ഞിട്ടുണ്ടോ? നാമത് കണ്ടിട്ടുണ്ടോ?

2000 വർഷങ്ങൾക്കു മുമ്പ്‌ ഇസ്രായേൽ ദേശത്ത്‌ കന്യാമറിയത്തിന്‌ ജനിച്ച
മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു?

ദൈവമോ? ദൈവപുത്രനോ? അതോ ദൈവം നിയോഗിചയച്ച ദൂതനോ?

കൂടാതെ, 'ത്രിത്വം' എന്ന വിശ്വാസപ്രമാണം യേശു പഠിപ്പിച്ചതാണോ?
അതോ പിൽകാലത്ത്‌ മതത്തിൽ കടന്നുകൂടിയതോ?

ദൈവം ഏകനോ? ത്രിയേകനോ? യേശു പഠിപ്പിച്ചതെന്ത്‌?

'ദൈവത്തിന്റെ പുത്രൻ' എന്ന പ്രയോഗം ശരിയോ ? തെറ്റോ?.
അത്‌ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്‌ യോചിച്ചതോ?

എപ്പോഴെങ്കിലും അതിനെകുറിച്ച്‌ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?


കന്യാമറിയത്തിന്റെ പുത്രനായ യേശുവിനെകുറിച്ച്‌ പിൽകാലത്ത്‌ ജനങ്ങൾ വെച്ചുപുലർത്തിയ തെറ്റായ വിശ്വാസങ്ങളുടെ യാഥാർത്ഥ്യം അവസാനത്തെ വേദഗ്രന്ഥത്തിലൂടെ ദൈവം നമ്മെ അറിയിച്ചത് കാണുക


അരാണ്‌ ദൈവം?, അരാണ്‌ യേശുക്രിസ്തു?
ദൈവത്തെകുറിച്ച് സത്യമേ പറയാവൂ..

- ദൈവ വചനം കാണുക -

  1. അല്ലയോ വേദക്കാരേ,
    നിങ്ങളുടെ മതത്തിൽ നിങ്ങൾ അതിരുകടന്നു പോകരുത്‌;

    സത്യമല്ലാതെ, അല്ലാഹുഅല്ലാഹു: യേശു ദൈവത്തെ വിളിച്ചത്‌ ഹിബ്രുവിൽ ‘എന്റെ ദൈവമേ’ എന്ന അർത്ഥമുള്ള ‘എലോഹിം’ (אלוהים) എന്നാണ്‌. അറബി ഭാഷയിൽ അതിന്‌ ‘ഇലാഹീ’ എന്നും, മൂല പദത്തിൽ ‘അല്ലാഹു’ എന്നും വിളിക്കപ്പെടും. വിനെകുറിച്ച്‌ നിങ്ങൾ പറയുകയുമരുത്‌.

    തീർച്ചയായും മറിയമിന്റെ പുത്രൻ മശിഹ യേശു അല്ലാഹുവിന്റെ ദൂതൻ മാത്രമാണ്‌.

    മറിയമിലേക്ക്‌ അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും,വചനം: ഏതൊരു വസ്തുവെക്കുറിച്ചും അത് ഉണ്ടാവണമെന്ന് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനോട് ‘ഉണ്ടാകുക’ എന്ന അവന്റെ 'വചന'മേ വേണ്ടൂ, അപ്പോള്‍ അത് ഉണ്ടാകുന്നതാണ്.
    അവങ്കൽ നിന്നുള്ള ഒരു ആത്മാവും അത്രെ;

    അതിനാല്‍ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുവിൻ.


    HOLY QUR'AN 4: 171
    يَٰٓأَهۡلَ ٱلۡكِتَٰبِ لَا تَغۡلُواْ فِي دِينِكُمۡ وَلَا تَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِيحُ عِيسَى ٱبۡنُ مَرۡيَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥٓ أَلۡقَىٰهَآ إِلَىٰ مَرۡيَمَ وَرُوحٞ مِّنۡهُۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦۖ
    القرآن الكريم ٤ : ١٧١

    View Arabic & Audio


'അല്ലയോ വേദക്കാരേ' എന്ന അഭിസംബോധനയോടെയാണ്‌ ഈ വചനം ആരംഭിക്കുന്നത്‌. ഖുർആനിനു മുൻപ്‌ വേദം ലഭിച്ച ക്രൈതവ വിശ്വാസിയകളോടാണ്‌ ഈ വചനത്തിലൂടെ ദൈവം സംസാരിക്കുന്നത്‌.

ഇസ്രയേൽ ജനതയെ ദൈവ സന്ദേശത്തിലേക്ക് ക്ഷണിക്കാനായി ദൈവം നിയോഗിച്ച തന്റെ ദൂതൻ മാത്രമായ ‘യേശുവിന്‌’ പിൽകാലത്ത് തന്റെ ജനം ദിവ്യത്വം ആരോപിച്ചത് മതത്തിലുള്ള അതിരുകവിയലാണെന്ന്‌ മേൽ വചനം സൂചിപ്പിക്കുന്നത്.