

യിസ്രയേൽ ജനതയോട് യേശു പറഞ്ഞത്: ‘നമ്മുടെ ദൈവം ഏകദൈവം ആകുന്നു’ എന്നാണ്. ആ ദൈവത്തോടാണ് യേശുക്രിസ്തു മുട്ടുകുത്തി പ്രാർത്ഥിച്ചത്, കുമ്പിട്ട് നമസ്കരിച്ചത്, സഹായത്തിനായി അപേക്ഷിച്ചത്.
എന്നാൽ പിൽകാലത്ത് ആ യേശുവിനെ തന്നെ ജനങ്ങൾ ദൈവമായി കണ്ട് ആരാധിച്ചു തുടങ്ങി. യിസ്രയേൽ ജനതയിലേക്ക് ദൂതനായി വന്ന മറിയമിന്റെ പുത്രൻ യേശുക്രിസ്തു പിന്നീട് പലർക്കും ദൈവമായി മാറി.
അന്ത്യവേദത്തിലൂടെ അതിന്റെ ഗൗരവം ദൈവം നമ്മെ അറിയിച്ചത് കാണുക.
യേശു കൽപിച്ചത്: ഏക ദൈവത്തെ ആരാധിക്കാൻ
- ദൈവ വചനം കാണുക -
-
“
മറിയമിന്റെ മകന്‍ മിശിഹാ തന്നെയാണ് ദൈവം എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുന്നു.
എന്നാല്‍ മിശിഹാ പറഞ്ഞു; അല്ലയോ യിസ്രയേൽ സന്തതികളേ, എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍.
അല്ലാഹുവിനോട് ആരു പങ്കാളികളെ ചേർക്കുന്നുവോ അപ്പോൾ തീർച്ചയായും അല്ലാഹു അവന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്; നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും;
അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.
HOLY QUR'AN 5: 72لَقَدۡ كَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ هُوَ ٱلۡمَسِيحُ ٱبۡنُ مَرۡيَمَۖ وَقَالَ ٱلۡمَسِيحُ يَٰبَنِيٓ إِسۡرَٰٓءِيلَ ٱعۡبُدُواْ ٱللَّهَ رَبِّي وَرَبَّكُمۡۖ إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٖ
القرآن الكريم ٥ : ٧٢
ദൈവം ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നതും എക്കാലത്തേയും ദൈവദൂതന്മാരുടെ പ്രബോധന വിഷയങ്ങളാണ്. വിഗ്രഹാരാധനയിലും സൃഷ്ടിപൂജയിലും മുങ്ങികുളിച്ച സമൂഹത്തെയാണ് അവർ യഥാർഥ ദൈവ വിശ്വാസത്തിലധിഷ്ടിതമായ ഏക ദൈവാരാധനയിലേക്ക് നയിച്ചത്.
മോശയുടെ ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പന മുഖ്യ കല്പനയായത് അതിന്റെ പ്രസക്തികൊണ്ടാണ്. യേശുവത് ആവർത്തിച്ചു പറഞ്ഞതും അതുകൊണ്ടാണ്.
ന്യായപ്രമാണത്തിലെ ആദ്യത്തെ ഒന്നു രണ്ടു കല്പനകൾ കാണുക:
(പുറപ്പാട് 20:2-5)
എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു ചോദിച്ചതിന് യേശു കൊടുത്ത മറുപടി കാണുക:
(മർക്കൊസ് 12:28-30)
യേശു സാത്താനോട് പറഞ്ഞത് കാണുക:
(മത്തായി 4:10)
അതെ പ്രവാചകൻ മോശ പറഞ്ഞ, യേശു സ്ഥിരപെടുത്തിയ ഏകദൈവ വിശ്വാസത്തിനു വിരുദ്ധമായി അതു പഠിപ്പിച്ച യേശുവിനെ തന്നെ ദൈവമാക്കി ആരാധിക്കുന്നത് ദൈവത്തിൽ പങ്ക് ചേർക്കലാണ്. അത് പൊറുക്കപെടാത്ത പാപമാണ്.
മരണാനന്തര ജീവിതത്തിൽ അവർക്ക് സ്വർഗം നിഷിദ്ധവും നരകം അവരുടെ വാസസ്ഥലവും ആയിരുക്കുമെന്ന് അന്ത്യവേദത്തിലൂടെ ദൈവം നമ്മെ അറിയിച്ചത് ഏറെ ഗൗരവത്തോടെ നാം കാണേണ്ടതാണ്.




