ക്രിസ്തു യേശു തന്റെ ജനത്തെ ക്ഷണിച്ചത് ഏകദൈവ വിശ്വാസത്തിലേക്കാണ്‌. എന്നാൽ പിൽകാലത്ത്‌ സഭാനേതാക്കള്‍ കൊണ്ടുവന്ന ‘ത്രിയേകത്വം’ എന്ന നൂതന ദൈവ സങ്കൾപത്തിന്റെ യാധാർത്ഥ്യം അവസാനത്തെ വേദഗ്രന്ഥത്തിലൂടെ ദൈവം നമ്മെ അറിയിച്ചത് കാണുക


‘ത്രിത്വം’ എന്ന് പറയരുത്‌. ദൈവം ഏകനാണ്‌, അവനു പുത്രനുമില്ല!

- ദൈവ വചനം കാണുക -

  1. 'ത്രിത്വം' ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏക ദൈവത്തിൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. എന്ന്‌ നിങ്ങൾ പറയരുത്‌.
    വിരമിക്കുവിൻ! അതത്രെ നിങ്ങൾക്കു ഉത്തമം.

    തീർച്ചയായും അല്ലാഹു ഒരേ ഒരു ദൈവം മാത്രമാണ്‌.

    തനിക്ക്‌ ഒരു പുത്രനുണ്ടാവുകയെന്നതിൽനിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ.

    ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അവന്റേതാണ്‌.

    കാര്യനിർവഹണത്തിന്‌ അല്ലാഹുതന്നെ മതി.


    HOLY QUR'AN 4: 171
    وَلَا تَقُولُواْ ثَلَٰثَةٌۚ ٱنتَهُواْ خَيۡرٗا لَّكُمۡۚ إِنَّمَا ٱللَّهُ إِلَٰهٞ وَٰحِدٞۖ سُبۡحَٰنَهُۥٓ أَن يَكُونَ لَهُۥ وَلَدٞۘ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِيلٗا
    القرآن الكريم ٤ : ١٧١

    View Arabic & Audio


‘ത്രിത്വം’ - ത്രിയേകത്വം എന്നത് യേശു പഠിപ്പിക്കാത്ത ഒരു ആശയമാണ്‌. ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ കൂടി ഒന്നുചേർന്ന ഈ ത്രിത്വ വിശ്വാസം പില്‍കാലത്ത് സഭയില്‍ കടന്നു കൂടിയതാണ്‌.

ക്രിസ്ത്വബ്ദം 381ല്‍ കുസ്തന്തിനോപ്പോലീസ് എന്ന പട്ടണത്തില്‍ കൂടിയ പൊതുയോഗത്തിലാണ്‌ സഭാനേതാക്കള്‍ ഈ തീരുമാനം കൈകൊണ്ടതും ക്രൈസ്തവ വിശ്വാസമായി അംഗീകരിച്ചതും. ‘നിഖ്യാ വിശാസപ്രമാണം’ എന്ന പേരിലാണ്‌ അത് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ്‌ ഇത് യേശു പഠിപ്പിക്കാത്ത നൂതന ആശയമാണ്‌.

എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു ചോദിച്ചതിന്‌ യേശു കൊടുത്ത മറുപടി ഇന്നത്തെ ബൈബിളിൽ പറയുന്നത് കാണുക:

"എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു."

(മർക്കൊസ് 12:28-30)