
എന്താണ് ക്വുർആൻ?
'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജന്മമെടുത്തത്? ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ ...
View More

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? മരണാനന്തരം നമുക്കൊരു ജീവിതമുണ്ടോ? ...
View More

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാ മറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു? ...
View More

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. ...
View More

മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ
പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ തീര്‍ച്ചയായും നാമാണ് നിങ്ങളെ ...
View More


എല്ലാ മനുഷ്യർക്കുമുള്ള അല്ലാഹുവിന്റെ സന്ദേശമാണ് വിശുദ്ധ ക്വുർആൻ.
അതു മനുഷ്യർക്കു സന്മാർഗം കാണിച്ചു തരുന്നു, സത്യവും അസത്യവും വേർതിരിച്ചു തരുകയും ചെയ്യുന്നു.
ദൈവം ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. അവന് അറബി ഭാഷയിൽ പറയുന്ന പേരാണ് അല്ലാഹു. ഏകനാണെന്ന സത്യം ക്വുർആൻ മനുഷ്യരെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം മരണാനന്തര ജീവിതത്തെ കുറിച്ച് ലോകർക്ക് മുന്നറിയിപ്പും നൽകുന്നു.
ഇത്(ക്വുർആൻ)
മനുഷ്യർക്കുള്ള സന്ദേശമാണ്.
ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും,
അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും,
ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി."
തീര്‍ച്ചയായും,
മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി
നാം നിനക്ക് ഈ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
അതിനാല്‍ ആരെങ്കിലും സന്‍മാര്‍ഗം സ്വീകരിച്ചാല്‍
അതിന്റെ നന്മ അവനു തന്നെയാണ്.
വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും
അവനുതന്നെ."
തന്റെ ദാസന്‍റെ മുഹമ്മദ് നബിയുടെ മേല്‍
ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള
പ്രമാണം (ക്വുർആൻ)
ഇറക്കിക്കൊടുത്തവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു.
അദ്ദേഹം മുഹമ്മദ് നബി ലോകര്‍ക്ക്
മുന്നറിയിപ്പുകാരനാകാൻ വേണ്ടി"
മനുഷ്യാരംഭം മുതല്‍ തന്നെ ദൈവം മനുഷ്യര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരുന്നു.
ദൈവദൂതരായ മോശക്ക് ലഭിച്ച ‘തോറയും’, ദാവീദിന് ലഭിച്ച ‘സബൂറും’, യേശുവിനു ലഭിച്ച ‘സുവിശേഷവും’ അവയിൽ പെട്ടതായിരുന്നു.
അതിനെ തുടര്‍ന്ന് മുന്‍ വേദങ്ങളെ സത്യപ്പെടുത്തി ദൈവം തന്റെ അന്ത്യദൂതൻ 'മുഹമ്മദ് നബി'യിലൂടെ ലോക ജനതയ്‌ക്ക് നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് 'വിശുദ്ധ ക്വുര്‍ആന്‍'.
അത് എല്ലാ ജനങ്ങൾക്കുമുള്ള സ്രഷ്ടാവിന്റെ സന്ദേശമാണ്.
വേദക്കാരോടും ക്രൈസ്തവരോടും യഹൂദരോടും ബഹുദൈവ വിശ്വാസികളോടും അവിശ്വാസികളോടും മറ്റും ക്വുർആനിലൂടെ ദൈവം അഭിമുഖീകരിക്കുന്നുണ്ട്,അവരോട് സംവദിക്കുന്നുണ്ട്.
അവർക്കുണ്ടായ വ്യതിയാനം വിശദീകരിക്കുന്നുണ്ട്.


പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ വചനമാണ് വിശുദ്ധ ക്വുർആൻ.
അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് അല്ലാഹു തന്റെ 'ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ). എന്ന ദൂതനിലൂടെ അൽപാൽപമായി എത്തിച്ചുകൊടുത്ത സന്ദേശ മുഹമ്മദ് നബിക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച ദിവ്യ സന്ദേശങ്ങൾക്ക് 'വഹ്‌യ്' എന്നു പറയുന്നു. ദിവ്യബോധനം എന്നാണ് ഈ വാക്കിനർഥംമാണത്.
ഈ ഗ്രന്ഥത്തിന്റെ അവതരണം
പ്രതാപിയും യുക്തിമാനുമായ അല്ലാഹുഅല്ലാഹു:
ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ് യഥാർഥ ദൈവം. അവന് അറബി ഭാഷയിൽ പറയുന്ന പേരാണ് അല്ലാഹു.വില്‍നിന്നാകുന്നു."
പറയുക:
ആകാശങ്ങളിലെയും ഭൂമിയിലെയും
രഹസ്യമറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്.
തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍ )
ലോകരക്ഷിതാവ് ഇറക്കിയത് തന്നെയാകുന്നു
വിശ്വസ്താത്മാവ് ('ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ).)
അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു
നിന്‍റെ ഹൃദയത്തിലേക്ക്;
നീ മുന്നറിയിപ്പു നൽകുന്നവരുടെ കൂട്ടത്തിൽ
ആയിരിക്കുവാൻവേണ്ടി.
നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല,
ദുര്‍മാര്‍ഗിയായിട്ടുമില്ല.
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
അതു, അദ്ദേഹത്തിനു
നല്‍കപ്പെട്ട 'വഹ്‌യ്' അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള സന്ദേശം [ദൈവികബോധനം] അല്ലാതെ മറ്റൊന്നും അല്ല.
കഴിവുകളാൽ സുശക്തനായ
('ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ).) അവനെ പഠിപ്പിച്ചു.
തീര്‍ച്ചയായും നാം നിനക്ക്
ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി
ഇറക്കിത്തന്നിരിക്കുന്നു
മുഹമ്മദ് നബിക്ക് തന്റെ 40ാം വയസ്സിലാണ് പ്രവാചകത്വം ലഭിച്ചത്. അന്നു മുതലാണ് 'ജിബ്രീൽ'അല്ലാഹുവിന്റെ സന്ദേശങ്ങൾ പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്കാണ് 'ജിബ്രീൽ' (ഗബ്രിയേൽ). എന്ന മലക്കിൽനിന്നും ക്വുർആനിലെ ആദ്യ വചനങ്ങൾ ലഭിച്ചു തുടങ്ങിയത്.
തുടർന്നുള്ള തന്റെ 23 വർഷങ്ങൾക്കിടയിലെ പല സന്ദര്‍ഭങ്ങളിലും സമയങ്ങളിലുമായി ലഭിച്ച 'വഹ്‌യി'ന്റെ സമ്പൂർണ്ണ രൂപമാണ് വിശുദ്ധ ക്വുർആനിലുള്ളത്.
"ഇത് (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു.
എന്നിരിക്കെ നിങ്ങള്‍ അതിനെ നിഷേധിക്കുകയാണോ?"
ക്വുർആൻ 21:50


പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും
രഹസ്യമറിയുന്നവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.


തീര്‍ച്ചയായും,
മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി
നാം നിനക്ക് ഈ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
അതിനാല്‍ ആരെങ്കിലും സന്‍മാര്‍ഗം സ്വീകരിച്ചാല്‍
അതിന്റെ നന്മ അവനു തന്നെയാണ്.
വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും
അവനുതന്നെ.


തീര്‍ച്ചയായും നാമാണ് ഈ
ഉൽബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചത്,
തീർച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്.
Copyright 2026 READQURN.IN