എന്താണ്‌ ക്വുർആൻ?


ക്വുർആൻ: സന്തോഷവാർത്തയും മുന്നറിയിപ്പും നൽകുന്ന ഗ്രന്ഥം

- ദൈവ വചനം കാണുക -

  1. തീര്‍ച്ചയായും ഈ ഖുര്‍ആന്‍
    ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു,

    സല്‍കർമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്
    വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത
    അറിയിക്കുകയും ചെയ്യുന്നു.

    പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്
    നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന്
    മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.


    HOLY QUR'AN 17: 9-10
    إِنَّ هَٰذَا ٱلۡقُرۡءَانَ يَهۡدِي لِلَّتِي هِيَ أَقۡوَمُ وَيُبَشِّرُ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرٗا كَبِيرٗا ٩ وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا ١٠
    القرآن الكريم ١٧ : ٩-١٠

    View Arabic & Audio


എന്താണ്‌ ക്വുർആൻ?


ക്വുർആൻ: ദൈവ ഭയമുള്ളവർക്ക്‌ നേർവഴി കാണിക്കുന്ന ഗ്രന്ഥം

- ദൈവ വചനം കാണുക -

  1. ഇതാകുന്നു ഗ്രന്ഥം.
    അതില്‍ സംശയമേയില്ല.
    സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.


    HOLY QUR'AN 2: 2
    ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِلْمُتَّقِينَ ٢
    القرآن الكريم ٢ : ٢

    View Arabic & Audio


എന്താണ്‌ ക്വുർആൻ?


ക്വുർആൻ: ദൈവത്തിന്റെ അടുക്കൽനിന്ന്‌ അവതീർണമായത്‌

- ദൈവ വചനം കാണുക -

  1. ഈ ഗ്രന്ഥത്തിന്റെ അവതരണം
    പ്രതാപിയും യുക്തിമാനുമായ അല്ലാഹുഅല്ലാഹു:
    ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തെയും അതിലുള്ള വയെയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന ഏകനും സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ്‌ യഥാർഥ ദൈവം. അവന്‌ അറബി ഭാഷയിൽ പറയുന്ന പേരാണ്‌ അല്ലാഹു.
    വില്‍നിന്നാകുന്നു."


    HOLY QUR'AN 39: 1
    تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ١
    القرآن الكريم ٢ : ١

    View Arabic & Audio


എന്താണ്‌ ക്വുർആൻ?


ക്വുർആൻ: മുഴുവൻ മനുഷ്യർക്കുമുള്ള സന്ദേശം

- ദൈവ വചനം കാണുക -

  1. ഇത് (ഖുര്‍ആന്‍)
    മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്.

    ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും,

    അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാനും,

    ബുദ്ധിമാന്‍മാര്‍ക്ക് ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.


    HOLY QUR'AN 14: 52
    هَٰذَا بَلَٰغٞ لِّلنَّاسِ وَلِيُنذَرُواْ بِهِۦ وَلِيَعۡلَمُوٓاْ أَنَّمَا هُوَ إِلَٰهٞ وَٰحِدٞ وَلِيَذَّكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ٥٢
    القرآن الكريم ١٤ : ٥٢

    View Arabic & Audio


ക്വുർആൻ മനുഷ്യർക്ക്‌ മാർഗദർശന ഗ്രന്ഥമെങ്കിൽ, ആരാണ്‌ ക്വുർആൻ അവതരിപ്പിച്ചത്‌?
ആരാണ്‌ ആ ഗ്രന്ഥത്തിന്റെ കർത്താവ്‌?
ആരുടെ വചനമാണ്‌ ക്വുർആൻ?
പ്രവാചകൻ മുഹമ്മദ്‌ നബിയുടെ വചനമോ?
ക്വുർആൻ തന്നെ വിശദീകരിക്കുന്നത്‌ കാണുക


ദൈവം നമ്മോട്‌ പറയുന്നു..

  1. (നബിയേ,) പറയുക: ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യമറിയുന്നവനാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
    തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Holy Quran 25:6
  1. തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍ ) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു
  2. വിശ്വസ്താത്മാവ്‌ (ജിബ്‌രീല്‍) അതും കൊണ്ട്‌ ഇറങ്ങിയിരിക്കുന്നു
  3. നിന്‍റെ ഹൃദയത്തില്‍ ‍നീ താക്കീത്‌ നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌
Holy Quran, 26: 192-194
  1. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.
  2. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
  3. അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
  4. ശക്തിമത്തായ കഴിവുള്ളവനാണ്‌ (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.
Holy Quran, 53:2-5
  1. തീര്‍ച്ചയായും നാം നിനക്ക്‌ ഈ ഖുര്‍ആനിനെ അല്‍പാല്‍പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.
Holy Quran, 76:23
  1. ഇത്‌ (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗ്രഹപൂര്‍ണ്ണമായ ഒരു ഉല്‍ബോധനമാകുന്നു. എന്നിരിക്കെ നിങ്ങള്‍ അതിനെ നിഷേധിക്കുകയാണോ?
Holy Quran, 21:50

വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലീംകൾക്കു മാത്രമായി അവതീര്‍ണ്ണമായ വേദഗ്രന്ഥമല്ല. മറിച്ച് മനുഷ്യനായ് പിറന്ന ഏവര്‍ക്കുമുള്ള മാര്‍ഗ്ഗദര്‍ശന ഗ്രന്ഥമാണ്.

ഭൂമിയിലെ മനുഷ്യാരംഭം മുതല്‍ ദൈവം മനുഷ്യര്‍ക്കു വേണ്ടി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. മനുഷ്യന്‍ എന്തിനു സൃഷ്ടിക്കപെട്ടു?, എന്താണ് അവന്റെ ജീവിത ലക്ഷ്യം? എന്നീ കാര്യങ്ങള്‍ അവനെ പഠിപ്പിക്കാന്‍ വേണ്ടി എല്ലാ കാലത്തും മന്‍ഷ്യരില്‍നിന്നു തന്നെ ദൈവം പ്രവാചകന്മാരെ നിയോഗിച്ചിരുുന്നു. അവരില്‍ ചിലര്‍ക്ക് മാര്‍ഗ്ഗ ദര്‍ശന ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുമുണ്ടായിരുുന്നു. 'തോറയും' 'സുവിശേഷങ്ങളും' അവയില്‍ പെട്ടവയായിരുന്നു. അതിനെ തുടര്‍ന്ന് മുന്‍ വേദങ്ങളെ സത്യപ്പെടുത്തി ദൈവം പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ലോക ജനതക്കായ് അവതീര്‍ണ്ണമായ അന്തിമ വേദ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.

മുഹമ്മദ് നബിയുടെ 40ാം വയസ്സിലാണ് പ്രവാചകത്വം ലഭിച്ചത്. തുടര്‍ന്ന് തന്റെ 23 വര്‍ഷത്തിനിടക്ക് പല സന്ദര്‍ഭങ്ങളിലും സമയങ്ങളിലുമുമായി ഗബിരിയേല്‍ എന്ന മലക്ക് മുഖാന്തിരം പ്രവാചകനിലൂടെ അവതരിച്ച് പൂര്‍ത്തിയായ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.

ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِلْمُتَّقِينَ ٢

View Arabic & Audio