അറിയുക; നമുക്കുവേണ്ടി നിയോഗിക്കപ്പെട്ട ദൂതനെ

എല്ലാ സമൂഹങ്ങളിലേക്കും അല്ലാഹു ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്

ദൈവ വചനം കാണുക: (ഖുര്‍ആന്‍ 16:36)

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്.’’

ദൈവം നിയോഗിച്ച എല്ലാ ദൂതന്മാരിലും അവർക്ക്‌ നൽകപ്പെട്ടതിലും വിശ്വസിക്കണം

ദൈവ വചനം കാണുക: (ഖുര്‍ആന്‍ 3:84)

“പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും (ഖുര്‍ആനിലും),

അബ്രഹാം, യിശ്മായേല്‍, യിസഹാക്ക്, യാക്കോബ്, യാക്കോബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും,

മോശെയ്ക്കും യേശുവിനും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.

അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല.

ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പെട്ടവരാകുന്നു.”

അവരില്‍ അവസാനത്തെ ദൈവദൂതനാണ് മുഹമ്മദ് നബി ﷺ. അദ്ദേഹത്തെ വിശ്വസിക്കാനും പിന്തുടരുവാനും ദൈവം നമ്മോട് കല്‍പിച്ചിട്ടുണ്ട്.


മുഹമ്മദ് നബി എല്ലാ മനുഷ്യര്‍ക്കുമുള്ള ദൈവദൂതനാണ്‌

ദൈവ വചനം കാണുക: (ഖുര്‍ആന്‍ 7:158)

“(നബിയേ) പറയുക: അല്ലയോ മനുഷ്യരേ,

തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു.

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ ദൂതന്‍.

അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍.”

മനുഷ്യ നന്‍മയ്ക്കായി മുഹമ്മദ്‌ നബിയിൽ വിശ്വസിക്കുക

ദൈവ വചനം കാണുക: (ഖുര്‍ആന്‍ 4:170)

“അല്ലയോ ജനങ്ങളേ,

നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ ദൈവദൂതന്‍ (മുഹമ്മദ് നബി) വന്നിരിക്കുന്നു.

അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക.

അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍, അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്.

അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.’’

അദ്ദേഹം ദൈവദൂതനും അന്ത്യപ്രവാചകനുമാണ്‌

ദൈവ വചനം കാണുക: (ഖുര്‍ആന്‍ 33:40)

“..മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാകുന്നു..”.

ഭൂമിയിലെ ഒരു സവിശേഷ സൃഷ്ടിയായ മനുഷ്യന്‌ തന്നെ കുറിച്ചും, തന്റെ ജീവിത ലക്ഷ്യം, മരണം, മരണാനന്തര ജീവിതം തുടങ്ങി അവൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന ഒരു ‘സത്യാസത്യ വിവേചന ഗ്രന്ഥം’ അന്ത്യദൂതൻ മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്.

അത്‌ നമുക്ക്‌ വായിക്കാനും ആലോചിച്ച്‌ മനസ്സിലാക്കാനും പിന്തുടരാനുമുള്ളതാണ്‌.

അറിയുക; ദൈവം നമുക്ക് നല്‍കിയ വേദഗ്രന്ഥത്തെ


തുടർന്ന് വായിക്കാം

 

Back

Welcome to the 'Read Qur'an' Website

അന്ത്യപ്രവാചകനായ മുഹമ്മദ് തിരുമേനി(സ) ക്കു 40-ാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതു മുതല്‍ 63-ാം വയസ്സില്‍ അവിടുത്തെ വിയോഗമുണ്ടായതുവരെയുള്ള കാലഘട്ടത്തില്‍ – പല സന്ദര്‍ഭങ്ങളിലായി – അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള ഒരു വേദഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍. ‘മുസ്വ്ഹഫ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇന്ന് ലോകത്തിന്‍റെ ഏതു മൂലയിലും കാണാവുന്നതാണ്. ഏതൊരു മുസ്‌ലിമിന്‍റെ വീട്ടിലും അതിന്‍റെ ഒരു പ്രതിയെങ്കിലും കാണാതിരിക്കുക വിരളമാകുന്നു. ഇത്രയധികം പ്രതികള്‍ ലോകത്തു വെളിപ്പെട്ടിട്ടുള്ള മറ്റൊരു മത ഗ്രന്ഥവും ഇല്ലെന്നു പറയാം.

Read More