
എന്താണ് ക്വുർആൻ?
'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

'എന്താണ് ക്വുർആൻ?' ക്വുർആനിനെകുറിച്ച് ദൈവം നമ്മോടു പറഞ്ഞിട്ടുള്ളത് കാണുക...
View More

എന്തിനുവേണ്ടിയാണ് നാം ഈ ഭൂമിയിൽ ജന്മമെടുത്തത്? ഇവിടെ ജനിക്കുന്നതിനു മുന്‍പ് നാം എവിടെയായിരുന്നു?...
View More

നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ ...
View More

മരണത്തോടെ അവസാനിക്കുന്നതാണോ നമ്മുടെ ഈ ജീവിതം? മരണാനന്തരം നമുക്കൊരു ജീവിതമുണ്ടോ? ...
View More

2000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ ദേശത്ത് കന്യാ മറിയത്തിന് ജനിച്ച മഹാനായ യേശു ക്രിസ്തു ശരിക്കും ആരായിരുന്നു? ...
View More

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. ...
View More

മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ
പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ തീര്‍ച്ചയായും നാമാണ് നിങ്ങളെ ...
View More


ദൈവത്തിനു മരണമുണ്ടോ?
ഏറെ പ്രാധാന്യമുള്ള ചോദ്യമാണിത്.
മനുഷ്യർ ആരാധിച്ചിരുന്ന പല ദൈവങ്ങളും മരണപെട്ടുപോയിട്ടുണ്ട്.
കാരണം അവർ സ്രഷ്ടാവല്ല! സൃഷ്ടികളാണ്.
അവർ ശരിക്കും ദൈവമായിരുന്നുവെങ്കിൽ മരിക്കുമായിരുന്നോ?
മരണത്തെ അതിജീവിക്കാൻ അവർക്കാവുമായിരുന്നില്ലേ?
ജനിക്കുകയും മരിക്കുകയും ചെയ്യുന്നവർ ദൈവമാകുമോ?
ഇല്ലയെങ്കിൽ പിന്നെ ആരാണ് യഥാർത്ഥ ദൈവം?
നമുക്ക് പരിശോദിക്കാം, അവന്റെ വചനങ്ങളിൽനിന്ന്.
'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ് അല്ലാഹു. - അവനല്ലാതെ ദൈവമില്ല.
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുില്ല.
അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.."
എന്നെന്നും ജീവിച്ചിരിക്കുന്നവനും
ഒരിക്കലും മരിക്കാത്തവനുമായവനിൽ നീ ഭരമേൽപിക്കുക.
അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക.
തന്‍റെ ദാസന്‍മാരുടെ പാപങ്ങളെപ്പറ്റി
സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന്‍ തന്നെ മതി.
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല. മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.
കറുത്തവനെന്നോ വെളുത്തവനെന്നോ, ഉയർന്നവനെന്നോ താഴ്‌ന്നവെനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരേയും സൃഷ്ടിച്ചവൻ അവനാണ്. സകല വസ്തുക്കളുടേയും സ്രഷ്ടാവും അവനാണ്.
അവനാണ് യഥാര്‍ത്ഥ ദൈവം. അവനാണ് അല്ലാഹു.


മനുഷ്യരിൽ അധിക പേരും ദൈവ വിശ്വാസികളാണ്.
മനുഷ്യ കഴിവിനപ്പുറം ഒരു 'ശക്തി'യുണ്ടെന്ന് അവർ അനുഭവംകൊണ്ട് സാക്ഷ്യപെടുത്തുന്നു.
എന്നാൽ ഇന്ന് പലരും വ്യത്യസ്ഥ ദൈവങ്ങളെ ആരാധിക്കുന്നു, അവയെ പൂജിക്കുന്നു.
ഇവരെല്ലാം ദൈവമാണോ? അല്ലേ?. ആരാണ് യഥാർത്ഥ ദൈവം?
അവൻ ഓന്നാണോ? പലതാണോ?
'മുപ്പത്തി മുക്കോടി ദൈവങ്ങൾ' എന്ന പ്രയോഗം തന്നെ നമുക്കിടയിൽ ഉണ്ട്.
അപ്പോൾ ഈശ്വരൻ ഒന്നിലധികം ഉണ്ടോ?
ബഹുദൈവം, ത്രിയേക ദൈവം, ഏക ദൈവം എന്നിങ്ങനെ പലതും കേൾകുന്നു.
ഇതിൽ ഏതാണ് ശരി? ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
എന്നാൽ യഥാർത്ഥ ദൈവം അരാണ് എന്നത്
ദൈവത്തിന്റെ വചനങ്ങളിൽനിന്ന് തന്നെ നമുക്ക് പഠിക്കാം, മനസ്സിലാക്കാം.
നിങ്ങളുടെ ദൈവം
ഏകദൈവം മാത്രമാകുന്നു.
അവനല്ലാതെ യാതൊരു ദൈവവുമില്ല.
അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ"
തീർച്ചയായും നിങ്ങളുടെ ദൈവം ഏകൻ തന്നെയാകുന്നു.
അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും നാഥനും, ഉദയസ്ഥാനങ്ങളുടെ നാഥനും ആയിട്ടുള്ളവൻ.
തീർച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താൽ മോടിപിടിപ്പിച്ചിരിക്കുന്നു.
നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു.
അവനല്ലാതെ യാതൊരു ദൈവവുമില്ല.
അവന്റെ അറിവ് എല്ലാകാര്യത്തേയും ഉൾകൊള്ളാൻ മാത്രം വിശാലമായിരിക്കുന്നു.
(നബിയേ,) ചോദിക്കുക:
സാക്ഷ്യത്തിൽ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു?
പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷി.
ഈ ഖുർആൻ എനിക്ക് ദിവ്യബോധനമായി നൽകപ്പെട്ടിട്ടുള്ളത്,
ഇതുമൂലം നിങ്ങൾക്കും ഇതു ചെന്നെത്തുന്ന ഏവർക്കും ഞാൻ മുന്നറിയിപ്പ് നൽകുന്നതിനുവേണ്ടിയാണ്.
അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന് യഥാർത്ഥത്തിൽ നിങ്ങൾ സാക്ഷ്യം വഹിക്കുമോ?
പറയുക: ഞാൻ സാക്ഷ്യം വഹിക്കുകയില്ല.
പറയുക: അവൻ ഏകദൈവം മാത്രമാകുന്നു.
നിങ്ങൾ അവനോട് പങ്കുചേർക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
(നബിയേ,) പറയുക:
ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു.
അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍
അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍
യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
നീ പറയുക: ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാകുന്നു.
നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു.
ആകയാൽ അവങ്കലേക്കുള്ള മാർഗത്തിൽ നിങ്ങൾ നേരെ നിലകൊള്ളുകയും
അവനോട് നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ.
ബഹുദൈവാരാധകർക്കാകുന്നു നാശം.
നിങ്ങളുടെ ദൈവം ഏകദൈവമത്രെ.
എന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ,
അവരുടെ ഹൃദയങ്ങൾ നിഷേധസ്വഭാവമുള്ളവയത്രെ.
അവർ അഹങ്കാരികളുമാകുന്നു.
പറയുക:
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ
എനിക്കു ദിവ്യബോധനം ലഭിച്ചിട്ടുള്ളത്.
അതിനാൽ നിങ്ങൾ മുസ്‌ലിംസ്രഷ്ടാവായ ദൈവത്തിന് സർവ്വവും സമർപ്പിച്ച് അവനെ അനുസരിച്ച് ജീവിക്കുന്നവനാണ് യഥാർത്ഥ 'മുസ്‌ലിം'കളാവുന്നില്ലേ?
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല. മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.
കറുത്തവനെന്നോ വെളുത്തവനെന്നോ, ഉയർന്നവനെന്നോ താഴ്‌ന്നവെനെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരേയും സൃഷ്ടിച്ചവൻ അവനാണ്. സകല വസ്തുക്കളുടേയും സ്രഷ്ടാവും അവനാണ്.
അവനാണ് യഥാര്‍ത്ഥ ദൈവം. അവനാണ് അല്ലാഹു.


നാം ഈ കാണുന്ന ആകാശവും ഭൂമിയും, അതുള്‍കൊള്ളുന്ന അതിവിശാലമായ പ്രപഞ്ചത്തെയും, അതിനകത്തെ മനുഷ്യരടക്കമുള്ള ലക്ഷകണക്കിനു ജീവജാലങ്ങളേയും സൃഷ്ടിച്ചത് ആരാണ്?
മനുഷ്യ ശരീരത്തിരല ആന്തരികവും ഭാഹ്യവുമായി അനേകം ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന അതി സങ്കീര്‍ണ്ണമായ അവയവങ്ങള്‍ രൂപപ്പെടുത്തിയത് ആരാണ്?
മനുഷ്യരിൽ പലരും ഇന്ന് ആരാധിക്കപെടുന്ന സൃഷ്ടികളായ 'ദൈവങ്ങളാണോ' വിഗ്രഹങ്ങള്‍, ശവകുടീരങ്ങള്‍ (കബറുകള്‍), മനുഷ്യ ദൈവങ്ങള്‍, പ്രവാചകന്മാര്‍, പുണ്യാത്മാക്കള്‍ തുടങ്ങിയ ആരാധ്യർ അവയെ സൃഷ്ടിച്ച് രൂപപെടുത്തിയത്?
അവർ അങ്ങിനെ പറഞ്ഞിട്ടുണ്ടോ?
അതിനു വല്ല രേഖയുമുണ്ടോ? നാമത് കണ്ടിട്ടുണ്ടോ?
ഇല്ലയെങ്കില്‍:
പിന്നെയാരാണ് യഥാര്‍ത്ഥ ദൈവം?
ആ ദൈവത്തെ നാം അറിയേണ്ടത് അവനിൽനിന്നുതന്നെയാണ്.
അവന്റെ വചനങ്ങളിലൂടെ.
നിങ്ങളുടെ ദൈവം
ഏകദൈവം മാത്രമാകുന്നു.
അവനല്ലാതെ യാതൊരു ദൈവവുമില്ല.
അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.
'അല്ലാഹു' അല്ലാഹു: ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനില്‍പ്പ് നല്‍കി പരിപാലിക്കുന്ന സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവമാണ് അല്ലാഹു., അവനല്ലാതെ ദൈവമില്ല.
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍.
മയക്കമോ ഉറക്കമോ അവനെ ബാധിക്കുില്ല.
അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം.."
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവന്‍ (അല്ലാഹു).
അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്ന അവന്റെ ഒരു വചനം മതി.
അതോടെ അതുണ്ടാകുന്നു."
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്.
ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ ചരിച്ചുകൊണ്ടിക്കുന്നു."
തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട് നാമവനെ ഒരു ബീജകണമാക്കി സുരക്ഷിതസ്ഥാനത്ത് വെച്ചു.
അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി.
പിന്നീട് ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി.
തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികളായി രൂപപ്പെടുത്തി.
എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു.
പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.
അതുകൊണ്ട് സൃഷ്ടികര്‍ത്താക്കളില്‍ അത്യുത്തമനായ അല്ലാഹു അനുഗ്രഹ പൂർണനത്രെ."
(നബിയേ,) പറയുക: അല്ലാഹു ഏകനാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും അവന്ന് ആരേയും അശ്രയിക്കേണ്ട ആവശ്യം ഇല്ലാത്തവനുമാകുന്നു."
അവന്ന് സന്തതിയില്ല. അവന്‍ ആരുടെയും സന്താനവുമല്ല.
അവനു തുല്യനായി ആരുമില്ല."
അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം.
നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു.
നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു."
അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍.
അവനല്ലാതെ അതറിയുകയില്ല.
കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു.
അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.'
തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു.
നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു.
ജീവനുള്ളതില്‍നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു.
അങ്ങനെയുള്ളവനത്രെ അല്ലാഹു.
എന്നിരിക്കെ എങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്.'
തീര്‍ച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു;
അവന്റെ മനസ്സ് അവനോടു മന്ത്രിക്കുന്നത് എന്തെന്ന് നാം അറിയുകയും ചെയ്യുന്നു.
അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് നാം അടുത്തവനും ആകുന്നു.'
..തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുവനാകുന്നു."
സ്രഷ്ടാവായ യഥാർത്ഥ ദൈവം ആരാണ് എന്ന് ഈ വചനങ്ങളിൽ നിന്ന് നമുക്ക് അറിയാൻ സാധിക്കും.
ഈ പ്രപഞ്ചത്തിനു പിന്നിലെ സകലത്തിന്റെയും ഉടമസ്ഥനും നിർമ്മാതാവാണവൻ.
അവനാണ് യഥാർത്ഥ ദൈവം, അവനാണ് അല്ലാഹു.
അല്ലാഹു, മുസ്‌ലീംകളുടെ ഒരു കുലദൈവമൊന്നുമല്ല.
മറിച്ച് ദൃശ്യവും അദൃശ്യവുമായ പ്രപഞ്ചത്തേയും അതിലുള്ളവയേയും സൃഷ്ടിച്ച് നിലനിൽപ്പ് നൽകി പരിപാലിക്കുന്ന സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവമാണ് അല്ലാഹു.
Copyright 2026 READQURN.IN