

ഭൂമിയിലെ ഒരു സവിശേഷ സൃഷ്ടിയായ മനുഷ്യന് തന്നെ കുറിച്ചും, തന്റെ ജീവിത ലക്ഷ്യം, മരണം, മരണാനന്തര ജീവിതം തുടങ്ങി അവൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന ഒരു ‘സത്യാസത്യ വിവേചന ഗ്രന്ഥം’ അന്ത്യദൂതൻ മുഹമ്മദ് നബി ﷺ യിലൂടെ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്.
അത് നമുക്ക് വായിക്കാനും ആലോചിച്ച് മനസ്സിലാക്കാനും പിന്തുടരാനുമുള്ളതാണ്.
അറിയുക; ദൈവം നമുക്ക് നല്‍കിയ വേദഗ്രന്ഥത്തെ
ഖുര്‍ആന്‍ ദൈവത്തിന്റെ അടുക്കല്‍നിന്ന്
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 39:1)
“ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നാകുന്നു.’’
ഖുർആനിന്റെ സന്ദേശം എല്ലാ മനുഷ്യർക്കുമുള്ളതാണ്
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 14:52)
“ഇത്(ഖുര്‍ആന്‍) മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്.
ഇതുമൂലം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, അവന്‍ ഒരേ ഒരു ദൈവം മാത്രമാണെന്ന് അവരറിയാനും, ബുദ്ധിയുള്ളവര്‍ ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടി.”
ആ ഗ്രന്ഥം മനുഷ്യർക്ക് നേര്‍വഴി കാണിക്കുന്നു
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 2:2)
“ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.”
അത് സന്തോഷവാര്‍ത്തയും മുന്നറിയിപ്പും നല്‍കുന്നു
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 17:9-10)
“തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു,
സല്‍കർമങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.”
ഖുർആനിന്റെ സന്ദേശം എന്നും നിലനിൽക്കുന്നത്
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 15:9)
“തീര്‍ച്ചയായും നാമാണ് ഈ ഉൽബോധനം (ഖുര്‍ആന്‍) ഇറക്കിയത്.
തീർച്ചയായും നാം അതിനെ സംരക്ഷിക്കുന്നതാണ്.’’
ഖുര്‍ആനില്‍ വിശ്വസിക്കാൻ ആരിലും നിര്‍ബന്ധം ചെലുത്തേണ്ടതില്ല.
ദൈവ വചനം കാണുക: (ഖുര്‍ആന്‍ 39:41)
“തീര്‍ച്ചയായും, മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
അതിനാല്‍ ആരെങ്കിലും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്.
വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ.
നീ അവരുടെ മേല്‍ കൈകാര്യകര്‍ത്താവൊന്നുമല്ല.”




